തന്റെ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളെ ചുറ്റിപ്പറ്റി കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് മറുപടിയുമായി നടി അനുപമ പരമേശ്വരന്‍. കഴിഞ്ഞ ദിവസങ്ങളില്‍ അനുപമ പങ്കുവെച്ച പോസ്റ്റുകളും ചില മീമുകള്‍ക്ക് താഴെ കുറിച്ച കമന്റകുളുമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. താരം പ്രണയത്തകര്‍ച്ചയിലൂടെയാണ് കടന്നുപോകുന്നത് എന്നായിരുന്നു അഭ്യൂഹങ്ങള്‍.
അനുപമ നായികയാവുന്ന ക്രേസി കല്യാണം എന്ന തെലുങ്ക് ചിത്രം റിലീസിന് ഒരുങ്ങുകയാണ് .ചിത്രത്തിന്റെ ടീസര്‍ ശനിയാഴ്ച പുറത്തിറങ്ങിയിരുന്നു. ടീസര്‍ ലോഞ്ചിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുമായുളള സംവാദത്തിനിടെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റുകളെ സംബന്ധിച്ചുളള ചോദ്യത്തിന് താരം മറുപടി നല്‍കിയത്.
രണ്ടുതവണയായി താരത്തോട് കഴിഞ്ഞ ദിവസങ്ങളിലെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളെക്കുറിച്ച് ചോദ്യമുയര്‍ന്നു. തന്റെ സാമൂഹികമാധ്യമങ്ങളില്‍ എന്തുപോസ്റ്റുചെയ്യണമെന്ന് തന്റെ ഇഷ്ടമാണെന്നാണ് ഒരു ചോദ്യത്തിന് അനുപമ മറുപടി പറഞ്ഞത്.
എന്റെ സോഷ്യല്‍ മീഡിയ, എന്ത് പോസ്റ്റ് ചെയ്യണമെന്ന് ഞാന്‍ തീരുമാനിക്കും. ഒരു സ്ത്രീയുടെ പരിവര്‍ത്തനത്തെക്കുറിച്ചായിരുന്നു ഞാന്‍ പറഞ്ഞത്. ഞാനത് ചെയ്തു എന്നതില്‍ അഭിമാനിക്കുന്നു അനുപമ പറഞ്ഞു.
പിന്നാലെ താരത്തിന്റെ പോസ്റ്റുകള്‍ മറ്റൊരാളെ കുറ്റപ്പെടുത്തുന്നതുപോലെയല്ലേ എന്ന ചോദ്യമുയര്‍ന്നു. ഇതിന് നിങ്ങള്‍ക്ക് എന്നെക്കുറിച്ച്, എന്റെ ജീവിതത്തെക്കുറിച്ച് എന്തറിയാം? എന്നായിരുന്നു അനുപമയുടെ മറുചോദ്യം. എന്റെ ഇന്‍സ്റ്റഗ്രാം എനിക്കിഷ്ടമുളളത് പോസ്റ്റ് ചെയ്യുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെയും സമാന ചോദ്യം ഉയര്‍ന്നപ്പോള്‍ സമചിത്തതയോടെയാണ് താരം മറുപടി നല്‍കിയത്. താന്‍ ഇപ്പോള്‍ അതീവ സന്തോഷവതിയാണെന്നായിരുന്നു താരത്തിന്റെ മറുപടി. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം തനിക്ക് വളരെ കഠിനമായിരുന്നുവെന്ന് അവര്‍ തുറന്നുപറഞ്ഞു.
തെന്നിന്ത്യന്‍ യുവനടന്‍ ധ്രുവ് വിക്രമുമായി അനുപമ പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടി പങ്കുവെച്ച പോസ്റ്റുകള്‍ വ്യാഖ്യാനിച്ച് ഇരുവരും തമ്മില്‍ പിരിഞ്ഞുവെന്ന് സാമൂഹികമാധ്യമങ്ങളില്‍ അഭ്യൂഹമുയര്‍ന്നിരുന്നു. അനുപമ ധ്രുവിനെ അണ്‍ഫോേളാ ചെയ്തതും ചര്‍ച്ചയായിരുന്നു.

Comments