പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്.ശാരീരികമായി ബുദ്ധിമുട്ടുളള നൃത്ത-ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെ രശ്മിക വീഴുകയായിരുന്നു. അപകടത്തില്‍ താരത്തിന്റെ ഇടുപ്പെല്ലിന് സാരമായി പരിക്കേറ്റു എന്നാണ് വിവരം.
അതേസമയം രണബലിയുടെ സെറ്റില്‍ വെച്ചാണോ, മൈസയുടെ സെറ്റില്‍ വെച്ചാണോ അപകടമുണ്ടായതെന്ന് വ്യക്തമല്ല. താരത്തെ ഉടന്‍ തന്നെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. രശ്മികയ്ക്ക് നീണ്ട കാലത്തേക്ക് വിശ്രമം ആവശ്യമായി വരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
തീവ്രമായ പരിശീലനം നടത്തുന്ന പ്രഫഷണല്‍ അത്‌ലറ്റുകള്‍ക്ക് വരാനിടയുളള പരുക്കാണ് രശ്മികയ്ക്ക് സംഭവിച്ചതെന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് ആഴ്ചത്തെ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രശ്മിക പൂര്‍ണമായും സുഖപ്പെട്ട ശേഷമായിരിക്കും സിനിമ ചിത്രീകരണം പുനരാരംഭിക്കുക. വിഷയത്തില്‍ രശ്മിക ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'രണബാലി' യും ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'മൈസ'യുമാണ് രശ്മികയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രങ്ങള്‍. രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്യുന്ന 'രണബാലി' 19-ാം നൂറ്റാണ്ടിലെ പോരാട്ടങ്ങളുടെയും വിപ്ലവത്തിന്റെയും കഥയാണ് പറയുന്നത്.

Comments