മകള്‍ അരുന്ധതിയുടെ ഏഴാം ജന്മദിനത്തില് ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് നടി ശിവദ. മകളുടെ കുട്ടിക്കാലം മുതലുളള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ മനോഹരമായ വീഡിയോയും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
''പ്രിയപ്പെട്ട അരുന്ധതിക്ക്, നിന്നെ ആദ്യമായി ഞങ്ങളുടെ കൈകളില്‍ കോരിയെടുത്ത ആ ദിവസം ഇന്നും ഞാന്‍ ഓര്‍ക്കുന്നു... നിന്റെ ആ കുഞ്ഞുവിരലുകളും, വിലമതിക്കാനാവാത്ത പുഞ്ചിരിയും, കൗതുകം നിറഞ്ഞ കുഞ്ഞിച്ചിരികളും, നിനക്കായുള്ള ഞങ്ങളുടെ ഉറക്കമില്ലാത്ത രാത്രികളും, ഒടുങ്ങാത്ത കൊച്ചുവര്‍ത്തമാനങ്ങളും... ആ ഓരോ നിമിഷവും ഞങ്ങളുടെ ഹൃദയത്തില്‍ മായാതെ കിടപ്പുണ്ട്.
പക്ഷേ, ഞങ്ങളൊന്ന് കണ്ണുചിമ്മി തുറന്നതേയുള്ളൂ. അപ്പോഴേക്കും ഇന്ന് നിനക്ക് 7 വയസ്സായിരിക്കുന്നു.
കാലം എത്ര വേഗത്തിലാണ് കടന്നുപോയത്! എങ്കിലും ഓരോ ദിവസം കഴിയുന്തോറും നിന്നോടുള്ള ഞങ്ങളുടെ സ്നേഹം കൂടിട്ടേയുള്ളൂ. നിന്റെ ഈ ജന്മദിനത്തില്, ഒരു കാര്യം നീ ഉറപ്പായും അറിഞ്ഞിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നീ ഭാവിയില്‍ ആരായിത്തീര്‍ന്നാലും, ജീവിതം നിന്നെ എവിടെയൊക്കെ എത്തിച്ചാലും, നീ തിരഞ്ഞെടുക്കുന്ന വഴി ഏതായാലും, അമ്മയും അച്ഛനും എപ്പോഴും നിനക്കൊപ്പം ഉണ്ടാകും. എന്ത് സംഭവിച്ചാലും ഞങ്ങള്‍ നിന്റെ നിഴലായി കൂടെയുണ്ടാകും എന്ന കാര്യം ഒരിക്കലും മറക്കരുത്.
ധൈര്യമായി മുന്നോട്ട് പോകൂ, നിന്റെ സ്വപ്നങ്ങളെ പിന്തുടരൂ. കരുണയുള്ളവളാകുക, ധീരയാകുക, എല്ലാറ്റിനെയും കൗതുകത്തോടെ നോക്കിക്കാണുക, അതിലുപരിയായി എപ്പോഴും സന്തോഷവതിയായ ആ പഴയ കുഞ്ഞു മനസ്സായി തന്നെ ഇരിക്കുക. ഞങ്ങളുടെ ലോകത്തെ പ്രകാശിപ്പിക്കുന്ന നിന്റെ ആ മനോഹരമായ പുഞ്ചിരി ഒരിക്കലും നഷ്ടപ്പെടുത്തരുത്. ഞങ്ങളുടെ പ്രിയപ്പെട്ട അരുന്ധതിക്ക്, ഏഴാം ജന്മദിനാശംസകള്. ഒരുപാട് സ്നേഹത്തോടെ, അമ്മയും അച്ഛനും'', ശിവദ കുറിച്ചു.

അഭിനേതാവായ മുരളി കൃഷ്ണയാണ് ശിവദയുടെ ജീവിതപങ്കാളി. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. മുരളിക്കും മകള്‍ക്കൊപ്പമുള്ള ഫോട്ടോഷൂട്ടുകളും സിനിമാവിശേഷങ്ങളും ശിവദ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.

Comments