ഭോപ്പാൽ: ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുന്നതിന്റെ ഭാഗമായി മധ്യപ്രദേശ് സർക്കാർ പുതിയ നിയമത്തിന് അംഗീകാരം നൽകി. വിവാഹം, അനന്തരാവകാശം, ലിവ്-ഇൻ റിലേഷൻ എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തിയ നിയമത്തിൽ പട്ടികവർഗ വിഭാഗങ്ങളെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് നിയമത്തിന് പച്ചക്കൊടി കാട്ടിയത്. സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവരുന്നതെന്ന് സർക്കാർ അറിയിച്ചു. സംരക്ഷിത മേഖലകളിൽ താമസിക്കുന്ന പട്ടികവർഗ, ഗോത്രവിഭാഗങ്ങൾ ഇതിന്റെ പരിധിയിൽ വരില്ല.
പുതിയ നിയമപ്രകാരം, പങ്കാളി ജീവിച്ചിരിക്കെ വിവാഹിതനായ ഒരാൾ മറ്റൊരു സ്ത്രീയുമായി ലിവ്-ഇൻ ബന്ധത്തിൽ ഏർപ്പെട്ടാൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കും. കൂടാതെ, ലിവ്-ഇൻ ബന്ധത്തിലുള്ള പുരുഷന് 21 വയസും സ്ത്രീക്ക് 18 വയസും പൂർത്തിയായിരിക്കണം. ഒരുമിച്ച് താമസം ആരംഭിച്ച ശേഷം ഒരു മാസത്തിനകം ബന്ധം രജിസ്റ്റർ ചെയ്യുന്നതും നിർബന്ധമാക്കിയിട്ടുണ്ട്.
സ്വത്ത് തർക്കങ്ങളിലും അനന്തരാവകാശ വിഷയങ്ങളിലും ഇനി മുതൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യാവകാശം ലഭിക്കും. പഞ്ചായത്ത് മുതൽ മുനിസിപ്പൽ കോർപ്പറേഷൻ വരെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു.

Comments