ന്യൂഡൽഹി: ചോദ്യ പേപ്പർ ചോർച്ച തടയുന്നത് ദേശീയ ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായവർക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി കിരൺ റിജിജു ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തെറ്റുകൾ വരാത്ത രീതിയിൽ സുരക്ഷിതമായ ഒരു പരീക്ഷാ സമ്പ്രദായം കെട്ടിപ്പടുക്കാൻ കൂട്ടായ ശ്രമങ്ങൾ വേണമെന്ന് പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. പാർലമെന്റിൽ നിയമനിർമ്മാണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ എൻഡിഎ ഘടകകക്ഷികൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. രാഷ്ട്രീയ ഭിന്നതകൾ ഉണ്ടാകാമെങ്കിലും രാജ്യത്തിന്റെയും യുവജനങ്ങളുടെയും ഭാവിക്ക് വേണ്ടി പ്രവർത്തിക്കേണ്ടത് എല്ലാ എംപിമാരുടെയും പൊതുവായ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചതായും റിജിജു പറഞ്ഞു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ ഈ പ്രതികരണം വന്നിരിക്കുന്നത്. പരീക്ഷാ സമ്പ്രദായത്തിലെ അപാകതകൾ പരിഹരിക്കാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

Comments