ന്യൂഡൽഹി: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകളുടെ മേൽ ഘട്ടം ഘട്ടമായി ഇറക്കുമതി തീരുവ വർധിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. അടുത്ത രണ്ട് വർഷത്തേക്ക് തീരുവയില്ലാതെ ഇറക്കുമതി തുടരുമെങ്കിലും, 2028 ഓഗസ്റ്റോടെ ഇത് 200 ശതമാനം വരെയായി ഉയർത്താനാണ് പുതിയ തീരുമാനം. അമേരിക്കയ്ക്കുള്ളിൽ തന്നെ മരുന്ന് നിർമ്മാണം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ നയത്തിലൂടെ ലക്ഷ്യമിടുന്നത്.
അമേരിക്കൻ വിപണിയിലേക്ക് ഏറ്റവും കൂടുതൽ ജനറിക് മരുന്നുകൾ കയറ്റി അയക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പ്രഖ്യാപനം ഏറെ നിർണ്ണായകമാണ്. അമേരിക്കയിൽ വിറ്റഴിക്കപ്പെടുന്ന ജനറിക് മരുന്നുകളുടെ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നാണ് കയറ്റി അയക്കുന്നത്. യുഎസ് എഫ്ഡിഎ കണക്കുകൾ പ്രകാരം അമേരിക്കയിലെ മൊത്തം ജനറിക് കുറിപ്പടികളിൽ 40 മുതൽ 50 ശതമാനം വരെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടേതാണ്.
ഓഗസ്റ്റ് 1 മുതൽ അടുത്ത രണ്ട് വർഷത്തേക്ക് ജനറിക് മരുന്നുകളുടെ ഇറക്കുമതി തീരുവ പൂജ്യമായി തുടരും. ഒന്നാം ഘട്ട വർദ്ധനയിൽ ഇതിനുശേഷമുള്ള ഒരു വർഷത്തേക്ക് തീരുവ 100 ശതമാനമായി ഉയർത്തും. തുടർന്ന് തുടർന്ന് 2028 ഓഗസ്റ്റോടെ രണ്ടാം ഘട്ടമായി ഇത് 200 ശതമാനമായി വീണ്ടും വർദ്ധിപ്പിക്കും. അമേരിക്കയിൽ തന്നെ മരുന്ന് നിർമ്മാണം പുനഃസ്ഥാപിക്കുന്നതിനും നിശ്ചിത സമയപരിധിക്കുള്ളിൽ യുഎസിൽ ഫാക്ടറികൾ നിർമ്മിക്കാൻ തയ്യാറാകാത്ത കമ്പനികൾക്ക് പിഴ ചുമത്തുന്നതിനുമാണ് ഈ നീക്കമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
രണ്ട് വർഷത്തെ സാവകാശമുണ്ടെങ്കിലും, യുഎസിലേക്ക് കയറ്റി അയക്കുന്നതിനെ കാര്യമായി ആശ്രയിക്കുന്ന ഇന്ത്യൻ മരുന്ന് നിർമ്മാതാക്കൾക്ക് ഈ പുതിയ നയം വലിയ വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. പേറ്റന്റ് എടുത്തതും ബ്രാൻഡഡ് ആയതുമായ മരുന്നുകളുടെ നിലവിലെ നയങ്ങളിൽ മാറ്റമുണ്ടാകില്ലെന്നും, പുതിയ തീരുവ ജനറിക് മരുന്നുകൾക്ക് മാത്രമായിരിക്കും ബാധകമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

Comments