തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഡിവൈഎഫ്ഐ നടത്തുന്ന സൗജന്യ ഭക്ഷണ വിതരണത്തെ പ്രശംസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഭക്ഷണം നൽകുന്നത് നല്ല കാര്യമാണെന്നും അതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സേവനങ്ങൾ മറ്റുള്ളവരും മാതൃകയാക്കണമെന്നും, എന്നാൽ അനാവശ്യ രാഷ്ട്രീയവൽക്കരണവും ആശുപത്രിയിലെ സ്ഥലങ്ങൾ കയ്യേറുന്നതും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭക്ഷണ വിതരണം അല്ല, ആശുപത്രിക്കുള്ളിലെ സ്ഥലങ്ങൾ കയ്യേറിയെന്ന പരാതിയായിരുന്നു വിഷയമെന്നും ആരോഗ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തത നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രിക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും അത് കർശനമായി തടയുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞതോടെയാണ് വിവാദം ആരംഭിച്ചത്. യുഡിഎഫ് സർക്കാരിന്റെ നയപ്രകാരം കമ്മ്യൂണിറ്റി കിച്ചൻ വഴിമാത്രമേ ആശുപത്രിക്കുള്ളിൽ ഭക്ഷണം വിതരണം ചെയ്യാവൂ എന്നും, ഇക്കാര്യത്തിൽ സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. ഡിവൈഎഫ്ഐയുടേതോ യൂത്ത് കോൺഗ്രസിന്റേതോ സേവാഭാരതിയുടേതോ ഉൾപ്പെടെ ഒരു രാഷ്ട്രീയ സംഘടനയുടെയും പ്രവർത്തനം ആശുപത്രിക്കുള്ളിൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദം ശക്തമായതോടെ പൊതിച്ചോർ വിഷയത്തിൽ മന്ത്രി വിശദീകരണവുമായി രംഗത്തെത്തി. ഭക്ഷണ വിതരണം തടഞ്ഞതല്ല, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥലക്കയ്യേറ്റ പരാതിയിലാണ് ഇടപെട്ടതെന്നാണ് മന്ത്രി പറഞ്ഞത്. അവിടെയുള്ള കമ്മ്യൂണിറ്റി കിച്ചൻ ആശുപത്രി വികസന സമിതിയുടെ തീരുമാനപ്രകാരമാണെന്നും, നിലവിൽ അത് ആലപ്പുഴയിൽ മാത്രമാണുള്ളതെന്നും മറ്റ് ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

Comments