വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാൻ സേന കപ്പലുകളെ ആക്രമിച്ചാൽ ഇറാനിലെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. കപ്പലുകൾക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ പവർ പ്ലാന്റുകൾ ബോംബിട്ട് തകർക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.ഇതോടെ യുദ്ധം വീണ്ടും രൂക്ഷമാവുമെന്ന സൂചനയാണ് ലഭിക്കുന്നത്.
മിസൈലോ റോക്കറ്റോ ഡ്രോണോ ഉപയോഗിച്ചുള്ളതാണെങ്കിലും ആക്രമണം ഉണ്ടായാൽ ടെഹ്റാനടുത്തുള്ള പാലമോ പവർ പ്ലാന്റോ യുഎസ് "ബോംബിട്ട് തകർക്കും" എന്ന് ട്രംപ് വ്യക്തമാക്കി."ഇനിമുതൽ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ എന്ത് ആക്രമണം നടത്തിയാലും, തലസ്ഥാനമായ ടെഹ്റാനിലുള്ളതോ അതിനടുത്തുള്ളതോ ആയ ഒരു പാലമോ പവർ പ്ലാന്റോ യുഎസ് ബോംബിട്ട് തകർക്കും" എന്ന് ട്രംപ് എക്സിൽ കുറിച്ചു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണക്കപ്പൽ പാതകളിലൊന്നായ ഹോർമുസ് വഴിയാണ് ഭൂരിഭാഗം വാണിജ്യ കപ്പലുകളും സഞ്ചരിക്കുന്നത്. ഇവിടെയുണ്ടാകുന്ന ഏത് തടസ്സവും ആഗോള ഊർജ്ജ വിപണിയെയും എണ്ണവിലയെയും ഗുരുതരമായി ബാധിക്കും. പേർഷ്യൻ ഗൾഫിലെ തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് ഇറാൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ പുതിയ ഭീഷണി മേഖലയിലെ സംഘർഷങ്ങൾ കൂടുതൽ വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Comments