ന്യൂഡൽഹി: നീറ്റ് ചോർച്ചയും അതുയർത്തുന്ന പ്രതിഷേധങ്ങളെ കുറിച്ചും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തുന്ന നിരന്തരമായ ആക്രമണങ്ങളെ പ്രതിരോധിച്ച് കേന്ദ്ര സർക്കാർ രംഗത്തെത്തി. കോൺഗ്രസും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടക്കുന്ന ചോദ്യപേപ്പർ ചോർച്ചകൾക്കെതിരെ രാഹുൽ ഗാന്ധി പ്രതിഷേധിക്കുന്നില്ലെന്നും, അദ്ദേഹം "പക്ഷപാതപരമായാണ്" പെരുമാറുന്നതെന്നും കേന്ദ്ര മന്ത്രി ജെപി നദ്ദ ആരോപിച്ചു.
കഴിഞ്ഞ 10 വർഷത്തെ ബിജെപി ഭരണകാലത്ത് 150-ൽ അധികം ചോദ്യപേപ്പർ ചോർച്ചകൾ നടന്നു എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് കേന്ദ്ര മന്ത്രി ജെപി നദ്ദയുടെ പ്രതികരണം വന്നത്. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യാൻ കോൺഗ്രസ് നേതാവ് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസും നാഷണൽ കോൺഫറൻസും ഭരണത്തിലുള്ള ജമ്മു കശ്മീരിലെ സർവീസ് സെലക്ഷൻ ബോർഡ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചു പറഞ്ഞ നദ്ദ കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലെ സ്കൂൾ പരീക്ഷാ ബോർഡിലും ചോദ്യപേപ്പർ ചോർച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി. കോൺഗ്രസും ജാർഖണ്ഡ് മുക്തി മോർച്ചയും ഭരണത്തിലുള്ള ജാർഖണ്ഡിലും ജെഎസി പരീക്ഷാ ചോദ്യപേപ്പറുകൾ ചോർന്നു എന്നും നദ്ദ പറഞ്ഞു.
"പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു - എന്തുകൊണ്ടാണ് നിങ്ങൾ ഇത്രയും പക്ഷപാതം കാണിക്കുന്നത്? യുപിഎ സർക്കാരുകളുടെയും യുപിഎ പിന്തുണയുള്ള സർക്കാരുകളുടെയും കീഴിലുള്ള സംഭവങ്ങൾ എന്തുകൊണ്ട് നിങ്ങൾ ചർച്ച ചെയ്യുന്നില്ല? വിദ്യാർത്ഥികളുടെ ക്ഷേമമല്ല നിങ്ങളുടെ ലക്ഷ്യമെന്ന് ഇത് വ്യക്തമാക്കുന്നു. വിദ്യാഭ്യാസ നിലവാരം ഉയർത്തുകയോ വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കുകയോ അല്ല നിങ്ങളുടെ ലക്ഷ്യം... വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ നിന്ന് രാഷ്ട്രീയ ലാഭം നേടാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്, ഇത് ദൗർഭാഗ്യകരമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താൻ തയ്യാറാണെന്ന് ജെപി നദ്ദ ആവർത്തിച്ചു വ്യക്തമാക്കി. ചർച്ചയ്ക്കുള്ള ഏറ്റവും മികച്ച വേദി പാർലമെന്റാണ്, കേന്ദ്ര സർക്കാർ അതിന് തയ്യാറാണെന്നും നദ്ദ പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയിലേക്ക് നയിച്ച ഘടകങ്ങൾ എന്തൊക്കെയാണ്? ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകൾ ആരാണ്? എന്നും വിഷയത്തിൽ കേന്ദ്ര സർക്കാർ എങ്ങനെ പ്രതികരിച്ചു? മറ്റ് സർക്കാരുകൾ എങ്ങനെ പ്രതികരിക്കണം? എന്നും ചർച്ച ചെയ്യാമെന്നും പ്രതിപക്ഷം പറയുന്നത്ര സമയം നൽകാൻ തയ്യാറെണെന്നും നദ്ദ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Comments