ടെഹ്റാൻ: ഇറാനിയൻ പവർ പ്ലാന്റുകൾ ബോംബിട്ട് തകർക്കും എന്ന യുഎസ് ഭീഷണിക്ക് മറുപടിയുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബാഗർ ഗാലിബാഫ് രംഗത്തുവന്നു. തങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ഗൾഫ് രാജ്യങ്ങളിലെ ആരും എണ്ണ വിൽക്കില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ഗാലിബാഫിന്റെ മുന്നറിയിപ്പ് അനുസരിച്ച്, യുഎസ് സൈന്യം പിന്മാറിയാൽ മാത്രമേ ഹോർമുസ് കടലിടുക്കിൽ സുരക്ഷ ഉറപ്പാക്കാനാകൂ എന്നും, തങ്ങൾ എണ്ണ വിൽക്കാത്ത സാഹചര്യത്തിൽ മേഖലയിലെ ആരും എണ്ണ കയറ്റുമതി നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെ മിസൈൽ, റോക്കറ്റ് അല്ലെങ്കിൽ ഡ്രോൺ ആക്രമണം ഉണ്ടായാൽ ടെഹ്റാനിലെ പ്രധാനപ്പെട്ട പവർ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്നാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലുള്ളത്.
ഇറാനിലെ സിവിലിയൻ ഇൻഫ്രാസ്ട്രക്ചറുകൾ ലക്ഷ്യമിട്ട് യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം തുടരുകയാണ്. ഇതിനോടകം അഹ്വാസ്, റാംഷീർ, അന്ദിമേഷ്ക് തുടങ്ങിയ പടിഞ്ഞാറൻ നഗരങ്ങളിൽ മിസൈൽ പതിച്ചിട്ടുണ്ട്. കുവൈറ്റിലെ വ്യോമ പ്രതിരോധ സേന ശത്രു ഡ്രോണുകളുടെ ആക്രമണത്തെ ചെറുക്കുന്നതായി അറിയിച്ചു. ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണങ്ങൾ അയൽരാജ്യങ്ങളിലെ ജലശുദ്ധീകരണ പ്ലാന്റുകളെയും ഊർജ്ജ കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്നുണ്ട്. ആഗോള ഇന്ധന വിപണിയെയും സാമ്പത്തിക സ്ഥിതിയെയും സാരമായി ബാധിക്കുന്ന ഈ യുദ്ധം വലിയ ആശങ്കകളാണ് സൃഷ്ടിക്കുന്നത്.

Comments