ന്യൂയോര്ക്കി: മെസ്സിയില്ലാതെ വന്‍ വിജയം ഇന്റര്‍മിയാമി നേടിയ മത്സരത്തില്‍ ക്ലബ്ബിനും രാജ്യത്തിനുമായി 700-ലധികം ഗോളുകള്‍ നേടിയിട്ടുള്ള ഇതിഹാസ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ അരങ്ങേറ്റം പാളി. മേജര്‍ലീഗ് സോക്കറില്‍ ചിക്കാഗോഫയറിനായി ലെവന്‍ഡോവ്സ്കി ആദ്യമായി ഇറങ്ങിയ മത്സരത്തില്‍ ഇന്റര്മിയാമിയോട് 3-2 ന് തോറ്റു. ലൂയിസ് സുവാരസിന്റെ ഇരട്ട ഗോള്‍ മികവിലും പ്രെസ്റ്റണ് പ്ലാംബെക്കിന്റെ വൈകിയുള്ള ഗോളിലുമാണ് വിജയം നേടിയത്.
ലോകകപ്പ് അവസാനിച്ച് നാലാം ദിവസം അര്‍ജന്റീന താരങ്ങളായ ലയണല്‍ മെസ്സിയും ഡീപോളും ഇല്ലാതെയായിരുന്നു ഇന്റര്‍മിയാമി ഇറങ്ങിയത്. ഉറുഗ്വേയന്‍ വെറ്ററന്‍ താരം സുവാരസ് ആണ് മയാമിയെ നയിച്ചത്. മയാമിയുടെ യൂത്ത് സിസ്റ്റത്തിലൂടെ വളര്‍ന്നുവന്ന 20 കാരനായ പ്ലാംബെക്ക് ആയിരുന്നു വിജയം കുറിച്ച ഗോള്‍ നേടിയത്. പകരക്കാരനായി ഇറങ്ങിയ താരം 87-ാം മിനിറ്റില്‍ ടീമിന്റെ വിജയഗോള്‍ നേടി. 14-ാം മിനിറ്റില്‍ ലെവന്‍ഡോവ്സ്കിയുടെ ഒരു ഗോള്‍ശ്രമം തടയപ്പെട്ടെങ്കിലും, നാല് മിനിറ്റുകള്‍ക്ക് ശേഷം ഒരു സെല്‍ഫ് ഗോളിലൂടെ ഫയര്‍ മത്സരത്തില്‍ മുന്നിലെത്തി.
കാനഡ ലോകകപ്പ് ഗോള്‍കീപ്പര്‍ ഡെയ്ന്‍ സെന്റ് ക്ലെയറിന് പകരം ഇറങ്ങിയ മയാമി ഗോളി റോക്കോ റിയോസ് നോവോ, ഇയാന്‍ ഫ്രേ നല്കിയ ഒരു സാധാരണ ബാക്ക് പാസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പന്ത് കണക്ട് ചെയ്യാനായില്ല. പന്ത് ഉരുണ്ട് വലയില്‍ കയറുകയായിരുന്നു.
27-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സുവാരസ് മയാമിയെ ഒപ്പമെത്തിച്ചു. പിന്നീട് 51-ാം മിനിറ്റില്‍ ജര്‍മ്മന്‍ ബെര്ട്ടെറാമിന്റെ മികച്ചൊരു ബാക്ക്ഹീല്‍ പാസില്‍ നിന്ന് സുവാരസ് മയാമിക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ 67-ാം മിനിറ്റില്‍ ചിക്കാഗോയുടെ ദക്ഷിണാഫ്രിക്കന്‍ താരം പുസോ ഡിഥെജാനെ സ്കോര്‍ 2-2 സമനിലയിലാക്കി.
ഒടുവില്‍ സുവാരസിന്റെ ഒരു ക്ലോസ്-റേഞ്ച് ഷോട്ട് ഗോള്‍കീപ്പര്‍ ക്രിസ് ബ്രാഡി തടുത്തതിനു പിന്നാലെ വന്ന റീബൗണ്ട് പന്ത് വോളിയിലൂടെ വലയിലാക്കി പ്ലാംബെക്ക് മയാമിക്ക് വിജയം സമ്മാനിച്ചു. മയാമിക്കായുള്ള പ്ലാംബെക്കിന്റെ ആദ്യ ഗോളാണിത്. ചിക്കാഗോയ്ക്കായി ആദ്യ ഇലവനില്‍ ഇറങ്ങിയ ലെവന്‍ഡോവ്സ്കി 63 മിനിറ്റ് കളത്തില്‍ ഉണ്ടായിരുന്നു.

Comments