
രണ്ടാമത്തെ കണ്മണിയെ വരവേറ്റ് ആര്‍ജെ മാത്തുക്കുട്ടിയും ഭാര്യ ഡോ. എലിസബത്ത് ഷാജിയും. മകന് ജനിച്ച സന്തോഷം മാത്തുക്കുട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഭാര്യയ്ക്കും മൂത്തമകനും കുഞ്ഞ് വാവയ്ക്കുമൊപ്പമുളള മനോഹര ചിത്രങ്ങളാണ് മാത്തുക്കുട്ടി പങ്കുവച്ചത്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെയായി മാത്തുക്കുട്ടിക്കും എലിസബത്തിനും ആശംസകള്‍ അറിയിച്ച് എത്തുന്നത്.
നടനും അവതാരകനും സംവിധായകനുമൊക്കെയായി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ആര്‍ജെ മാത്തുക്കുട്ടി. രാജ് കലേഷിനൊപ്പം ടെലിവിഷന്‍ പരിപാടി അവതരിപ്പിച്ചാണ് മാത്തുക്കുട്ടി ജനകീയനാവുന്നത്. ശേഷം സിനിമകളില്‍ അഭിനയിച്ചും സംവിധാനം ചെയ്തുമൊക്കെ സജീവമായി.
2012ല്‍ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തുകൊണ്ടാണ് താരം സിനിമയിലെത്തുന്നത്. തുടര്‍ന്ന് ഇതിഹാസ, കാമുകി, ഹൃദയം എന്നിവയുള്‍പ്പെടെ പത്തിലധികം സിനിമകളില്‍ അഭിനയിച്ചു.
കൂടാതെ യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയ്ക്ക് സംഭാഷണം രചിക്കുകയും കുഞ്ഞെല്‍ദോ എന്ന ചിത്രം കഥ, തിരക്കഥ, സംഭാഷണം രചിച്ച് സംവിധാനം ചെയ്യുകയും ചെയ്തു. കൂതറ, മധുരനാരങ്ങ എന്നിവയുള്‍പ്പെടെ ചില സിനിമകളില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും മാത്തുക്കുട്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.







Comments