ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയെ (സിജെപി) നാല് തവണ ചർച്ചയ്ക്കായി വിളിച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ലെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. പ്രതിഷേധക്കാരുമായി ഏത് സമയത്തും ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി ആവർത്തിച്ചു വ്യക്തമാക്കി.
വിദ്യാർത്ഥികളായ നമ്മുടെ സുഹൃത്തുക്കൾക്ക് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും, ഏത് വിഷയത്തിലും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു. ചർച്ചകളിൽ തനിക്കൊപ്പം ജെപി നദ്ദയും പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചു."ചർച്ചകൾ ജെപി നദ്ദയുടെ ഓഫീസിലോ വസതിയിലോ നടത്താം. ഞങ്ങൾ അഭിമാനപ്രശ്നമായി അതിനെ കാണുന്നില്ല. കേന്ദ്ര മന്ത്രി ജെപി നദ്ദയ്ക്കൊപ്പം ഞാനും ചർച്ചകളിൽ പങ്കെടുക്കും. ചർച്ചകളിലൂടെ പടിപടിയായി നമ്മൾ ഒരു പരിഹാരത്തിലേക്ക് എത്തും. വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി സർക്കാർ തുടർച്ചയായി സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണിത്. ചർച്ചകൾക്കായി വരണമെന്ന് ഞാൻ നിങ്ങളോട് വിനീതമായി അഭ്യർത്ഥിക്കുന്നു” എന്നും സിംഗ് കൂട്ടിച്ചേർത്തു.
സർക്കാർ ചർച്ചകൾ നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർ ഇങ്ങോട്ട് വരണം എന്നും ഞങ്ങളുടെ വ്യവസ്ഥകൾ പാലിക്കണമെന്നും 30 കാരനായ സിജെപി നേതാവ് ദിപ്കെ പറഞ്ഞിരുന്നു. സർക്കാരുമായി ചർച്ചകൾ നിഷ്പക്ഷമായ വേദിയിലോ ജന്തർ മന്തറിലോ വെച്ച് നടത്താം. ആവശ്യത്തിൽ നിന്നും പിന്മാറില്ല. വിദ്യാഭ്യാസ മന്ത്രിയുടെ രാജി എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല എന്നും കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് രങ്ക വ്യക്തമാക്കിയിരുന്നു. തങ്ങളുടെ സംഘടനയുമായി ചർച്ചകൾ നടത്തണമെന്ന് പറയുമ്പോൾ തന്നെ പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടി തുടരുന്ന സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ദിപ്കെ ചോദ്യം ചെയ്തിരുന്നു.

Comments