കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത് ബോധപൂര്‍വം വീഴ്ച വരുത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഔദ്യോഗിക കൃത്യനിര്‍വഹണം പോലും ഇതിനായി മറന്നെന്നും വ്യാജകരാര്‍ ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിട്ടുണ്ട്. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുന്നതിന് വ്യാജ കരാറുണ്ടാക്കി. തുടര്‍ച്ചയായി ശബരിമലയിലെ സ്വര്‍ണം നഷ്ടമാകുന്ന വിധത്തില്‍ പ്രശാന്തും അജികുമാറും പ്രവര്‍ത്തിച്ചു. തുടങ്ങിയവയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
ഇന്നലെയായിരുന്നു തിരുവനന്തപുരത്തെ വസതിയില്‍ നിന്നും പി.എസ്. പ്രശാന്തിനെ പ്രതേ്യക അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത്. അജികുമാറിനോട് കൊല്ലത്തെ പോലീസ് ക്ലബ്ബില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
2025ല്‍ ദ്വാരാപാലക ശില്പങ്ങള് ചെന്നൈയിലേക്ക് കൊണ്ടുപോയത് സംബന്ധിച്ച കേസിലാണ് പിഎസ് പ്രശാന്തിനെ പ്രതി ചേര്‍ത്തിരുന്നത്. 2019 ല്‍ നടന്ന സ്വര്‍ണ്ണക്കൊള്ള മറയ്ക്കാനായിരുന്നു 2025 ല്‍ ശില്പ്പങ്ങള് കൊണ്ടുപോയതെന്നാണ് ആക്ഷേപം. ഇതിനായി ഉദേ്യാഗസ്ഥരും ഉണ്ണികൃഷ്ണന് പോറ്റിയുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
മുരാരി ബാബുവാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഉണ്ണികൃഷ്ണന് പോറ്റി, മൂന്നാം പ്രതി പങ്കജ് ഭണ്ഡാരി, അഞ്ചാം പ്രതി അജി കുമാര്‍, ആറാം പ്രതി കണ്ഠരര് രാജീവര് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായി കൂട്ടായി പ്രവര്‍ത്തിച്ചെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.
വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തില്‍ ശേഖരിച്ച തെളിവുകള്‍ പ്രകാരം ഈ ഏഴ് പേരുടെയും പങ്ക് വ്യക്തമായി തെളിഞ്ഞതായി എസ്ഐടി റിപ്പോര്‍ട്ട് പറയുന്നു. തിരുവാഭരണ കമ്മീഷണര്‍ റെജിലാലിനെ കുറ്റപ്പെടുത്തിക്കൊണ്ടും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്.

Comments