വാഷിംഗ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സ് പുതിയ ആഗോള വീസ നിയന്ത്രണ നയം പ്രഖ്യാപിച്ചു. സൈബർ കുറ്റകൃത്യങ്ങളിലും സൈബർ അധിഷ്ഠിത കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ ലക്ഷ്യമിട്ടാണ് പുതിയ നയം നടപ്പിലാക്കുന്നത്. ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾ, സെക്സ്റ്റോർഷൻ തുടങ്ങിയവയിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ ഇതിന്റെ പരിധിയിൽ വരും.
ഇത്തരം പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായവരുടെയോ അതിൽ പങ്കാളികളായവരുടെയോ കുടുംബാംഗങ്ങൾക്കും ഈ നയം ബാധകമായേക്കാമെന്നാണ് ഈ പുതിയ നയം പ്രഖ്യാപിച്ചുകൊണ്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയത്. "ഞങ്ങളുടെ പൗരന്മാരെ ചൂഷണം ചെയ്യുന്നവരെ യുണൈറ്റഡ് സ്റ്റേറ്റ്സ് വെറുതെ വിടില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
ഇമ്മിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷൻ 212(എ)(3)(സി) പ്രകാരം അവതരിപ്പിച്ച പുതിയ നയം, അന്താരാഷ്ട്ര സൈബർ കുറ്റകൃത്യ ശൃംഖലകളെ നേരിടാൻ ട്രംപ് ഭരണകൂടം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ്. സൈബർ തട്ടിപ്പുകൾ, സെക്സ്റ്റോർഷൻ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെയോ അതിന് കൂട്ടുനിൽക്കുന്നവരെയോ ഈ നയം ലക്ഷ്യമിടുന്നുവെന്ന് മാർക്കോ റൂബിയോ പ്രസ്താവനയിൽ പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങൾ, വഞ്ചന, അമേരിക്കൻ പൗരന്മാർക്കെതിരെയുള്ള ചൂഷണങ്ങൾ എന്നിവ തടയുന്നതിനുള്ള എക്സിക്യൂട്ടീവ് ഓർഡർ 14390-ൽ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതുപോലെ, ഓൺലൈൻ നിക്ഷേപ തട്ടിപ്പുകളിൽ നിന്നുള്ള ഭീഷണിയെ പ്രതിരോധിക്കാൻ ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണ്. ചൈനീസ് അന്താരാഷ്ട്ര ക്രിമിനൽ സംഘടനകളുടെ നേതൃത്വത്തിലുള്ള തട്ടിപ്പുകാർ മാത്രം 2024-ൽ അമേരിക്കൻ പൗരന്മാർക്ക് കുറഞ്ഞത് 10 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഇത് അഴിമതിക്കും കള്ളപ്പണം വെളുപ്പിക്കലിനും മനുഷ്യക്കടത്തിനും കാരണമാകുന്നു.
കൂടാതെ, വിദേശത്ത് പ്രവർത്തിക്കുന്ന കുറ്റവാളികൾ സെക്സ്റ്റോർഷൻ തട്ടിപ്പുകൾക്കായി അമേരിക്കൻ കുട്ടികളെയും ലക്ഷ്യമിടുന്നുണ്ട്.ഉപരോധങ്ങൾ, നിയമനടപടികൾ, ആസ്തികൾ കണ്ടുകെട്ടൽ, കുറ്റവാളികളെ കൈമാറാനുള്ള അഭ്യർത്ഥനകൾ, അന്താരാഷ്ട്ര നിയമപാലകരുടെ സഹകരണം തുടങ്ങി എല്ലാ മാർഗങ്ങളും ഉപയോഗിച്ച് ക്രിമിനൽ ശൃംഖലകളെ തകർക്കാൻ ട്രംപ് ഭരണകൂടം തയ്യാറാണെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി.

Comments