ന്യൂഡൽഹി: ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ പ്രതിഷേധത്തിനിടയിൽ അക്രമങ്ങളിൽ പങ്കെടുത്തവരുടെ പാസ്പോർട്ടുകൾ റദ്ദാക്കുമെന്ന പ്രചാരണം തെറ്റാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യരുതെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിലാണ് ഡൽഹി പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. സിജെപി പ്രതിഷേധക്കാരുടെ പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ജൂലൈ 20-ന് നടന്ന 'ചലോ സൻസദ്' മാർച്ചിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പങ്കെടുത്തവരുടെ പാസ്പോർട്ടുകൾ കണ്ടുകെട്ടുമെന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പൊലീസിന്റെ വിശദീകരണം.
അതേസമയം, പ്രക്ഷോഭകരും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള ചർച്ചകൾ ഇന്ന് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വെച്ച് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തിവന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്, കേന്ദ്ര സർക്കാരിന്റെ ഉറപ്പുകളെ തുടർന്ന് കഴിഞ്ഞ ദിവസം തന്റെ 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചിരുന്നു. സമാധാനപരമായി സമരം ചെയ്തവർക്കെതിരെ കേസുകൾ എടുക്കില്ലെന്നും, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയും വിദ്യാഭ്യാസ പരിഷ്കരണങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യുമെന്നും കേന്ദ്രമന്ത്രി ജെപി നദ്ദ അറിയിച്ചിരുന്നു.

Comments