ന്യൂഡല്‍ഹി : സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. ഇന്ന് സിജെപിയുമായി മൂന്നാം വട്ട ചർച്ച നടക്കാനിരിക്കെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ രാജി.
സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ ആദ്യ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ ചർച്ചയ്ക്കില്ല എന്നും പ്രതിഷേധം തുടരുമെന്നും സിജെപി ശക്തമായ നിലപാട് സ്വീകരിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്കി. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കി. പിന്നാലെയാണ് രാജി.
പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് എതിരെ നിയമ നടപടികൾ ഒഴിവാക്കുക എന്നും ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നുമുള്ള ആവശ്യങ്ങൾ ഇന്നലെ അംഗീകരിച്ചിരുന്നു.

Comments