ന്യൂഡൽഹി: സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ പ്രമുഖ കമ്പനികൾക്ക് വെല്ലുവിളിയുമായി ഫ്ലിപ്കാർട്ട് ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തേക്ക്. വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് ഭീമൻ അടുത്ത ആഴ്ചകളിൽ സേവനം ആരംഭിക്കുമെന്ന് ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സി.ഇ.ഒ കല്യാൺ കൃഷ്ണമൂർത്തി അറിയിച്ചു.
തുടക്കത്തിൽ തിരഞ്ഞെടുത്ത കുറച്ച് ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും സേവനം ലഭ്യമാക്കുക. ഇവരിൽനിന്നുള്ള പ്രതികരണങ്ങൾ വിലയിരുത്തി സേവനം മെച്ചപ്പെടുത്തിയ ശേഷം ഘട്ടംഘട്ടമായി രാജ്യവ്യാപകമായി വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഫ്ലിപ്കാർട്ടിന്റെ ക്വിക്ക് കൊമേഴ്സ് സേവനമായ ‘ഫ്ലിപ്കാർട്ട് മിനിറ്റ്സ്’ അവതരിപ്പിച്ചതിലും സമാന രീതിയാണ് സ്വീകരിച്ചത്.
പ്രത്യേക ആപ്പിലൂടെയും ഫ്ലിപ്കാർട്ട് ആപ്പിലൂടെയും ഭക്ഷണം ഓർഡർ ചെയ്യാൻ സാധിക്കും. എന്നാൽ പുതിയ സേവനത്തിന്റെ പേരോ ആദ്യഘട്ടത്തിൽ ഏത് നഗരത്തിലാകും ലോഞ്ച് ചെയ്യുകയെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല.
സർക്കാരിന്റെ ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സുമായി (ONDC) സഹകരിച്ചായിരിക്കും സേവനം അവതരിപ്പിക്കുകയെന്നാണ് വിവരം. എന്നാൽ ബിസിനസ് ഘടന സംബന്ധിച്ച് ഫ്ലിപ്കാർട്ട് പ്രതികരിച്ചിട്ടില്ല.
നിലവിലുള്ള കമ്പനികളോട് മത്സരിക്കുകയെന്നതിനേക്കാൾ ഉപഭോക്താക്കൾക്ക് പുതുമയുള്ള അനുഭവം നൽകാൻ കഴിയുമെന്ന് ഉറപ്പുണ്ടാകുമ്പോഴാണ് പുതിയ മേഖലയിലേക്ക് കടക്കുന്നതെന്ന് കൃഷ്ണമൂർത്തി പറഞ്ഞു. വിലക്കുറവിനൊപ്പം കൂടുതൽ റെസ്റ്റോറന്റ് തിരഞ്ഞെടുപ്പുകൾ, വിശ്വസനീയമായ സേവനം, വേഗത്തിലുള്ള ഡെലിവറി എന്നിവയും ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Comments