വിദേശ രാജ്യങ്ങളിലെ ജീവിതത്തെക്കുറിച്ച് പലർക്കും വലിയ പ്രതീക്ഷകളായിരിക്കും ഉള്ളത്. പ്രത്യേകിച്ച് ജർമ്മനി പോലുള്ള വികസിത രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ വളരെ വേഗതയേറിയതും മികച്ചതുമാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാൽ, ജർമ്മനിയിൽ താമസിക്കുന്ന സിമ്രാൻ കൗൾ അറോറ എന്ന ഇന്ത്യൻ യുവതി തന്റെ അനുഭവം പങ്കുവെച്ചതോടെ ഈ ധാരണകളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. ഭർത്താവിന് കണ്ണിന് അണുബാധയുണ്ടായതിനെ തുടർന്ന് ചികിത്സ തേടാൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്.
ഭർത്താവ് ശിവമിന് കണ്ണിന് അണുബാധ ഉണ്ടായതിനെ തുടർന്ന് പെട്ടെന്ന് തന്നെ ഒരു ഡോക്ടറെ കാണാൻ സാധിക്കുമെന്നാണ് തങ്ങൾ കരുതിയതെന്ന് സിമ്രാൻ പറയുന്നു. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ആദ്യം അവർ ഒരു എമർജൻസി സെന്ററിനെ സമീപിച്ചെങ്കിലും, അവിടെ നിന്ന് വീട്ടിൽ നിന്നും ഒരു മണിക്കൂർ യാത്ര ദൂരെയുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് പോകാനാണ് നിർദ്ദേശിച്ചത്. എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ഒടുവിൽ കഷ്ടപ്പെട്ട് ഏറെ പരിശ്രമിച്ചാണ് ഒരു ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ലഭിച്ചതെന്ന് യുവതി വ്യക്തമാക്കുന്നു.
ഡോക്ടറെ കാണാൻ വേണ്ടിമാത്രം തങ്ങൾക്ക് ഏകദേശം ഒരു ആഴ്ചയോളം കാത്തിരിക്കേണ്ടി വന്നുവെന്ന് സിമ്രാൻ പറയുന്നു. അപ്പോയിന്റ്മെന്റ് കിട്ടി ആശുപത്രിയിൽ ചെന്നിട്ടും മണിക്കൂറുകളോളം വെയ്റ്റിംഗ് റൂമിൽ ഇരിക്കേണ്ടി വന്നു. ഉയർന്ന തുക ഇൻഷുറൻസായും ടാക്സായും അടച്ചിട്ടും അത്യാവശ്യ ഘട്ടങ്ങളിൽ പോലും ഇത്രയധികം ബുദ്ധിമുട്ടി ഡോക്ടറെ കാണേണ്ടി വരുന്നത് ഏറെ നിരാശാജനകമാണെന്ന് ഇവർ പറയുന്നു. ജർമ്മനിയിലേക്ക് വരുന്നതിന് മുൻപ് താൻ കരുതിയ കാര്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ അനുഭവമാണ് തനിക്ക് അവിടെ നേരിടേണ്ടി വന്നതെന്നും യുവതി കൂട്ടിച്ചേർത്തു.
യുവതിയുടെ ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. നിരവധി പേരാണ് ജർമ്മനിയിലെയും ഇന്ത്യയിലെയും ആരോഗ്യ സംവിധാനങ്ങളെ താരതമ്യം ചെയ്ത് രംഗത്തെത്തിയത്. ഇന്ത്യയിൽ വളരെ പെട്ടെന്ന് തന്നെ ഡോക്ടർമാരെ കാണാൻ സാധിക്കുമെന്നും, പലപ്പോഴും ഒരേ ദിവസത്തിൽ തന്നെ ചികിത്സ ലഭിക്കാറുണ്ടെന്നും ചില ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളിലെ സംവിധാനങ്ങളെക്കുറിച്ച് ആളുകൾക്കിടയിലുള്ള തെറ്റായ ധാരണകൾ തിരുത്തുന്നതാണ് ഈ അനുഭവം എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പേരാണ് ഈ വീഡിയോ ഇതിനോടകം പങ്കുവെച്ചിരിക്കുന്നത്.

Comments