പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്നാരോപിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ ബിജെപി പരാതി നൽകി. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകാൻ പ്രവർത്തകരോട് പാർട്ടി ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ജാൻമണിക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വവും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്.
സംഭവത്തിന് പിന്നാലെ ജാൻമണി മാപ്പുപറഞ്ഞു. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചല്ല പ്രസ്താവന നടത്തിയതെന്നും, തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനയുടെ ഗൗരവം മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും, അത് തമാശയുടെ ഭാഗമായാണ് പറഞ്ഞതെന്നും ജാൻമണി വിശദീകരിച്ചു.
നേരത്തെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാപിതാക്കളെ അധിക്ഷേപിക്കുന്ന തരത്തിൽ ജാൻമണി സംസാരിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. അതേസമയം, സിജെപി സമരത്തിന് പിന്തുണ അറിയിച്ച് ജാൻമണി ഡൽഹിയിൽ എത്തി രണ്ട് ദിവസം പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

Comments