തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ബിജെപി ഭരണത്തെ വലിയ പ്രതിസന്ധിയിലാക്കി തിരുവനന്തപുരത്ത് മേയര്‍ക്ക് വിവാദ കൗണ്‍സിലര്‍ സുഗതന്റെ അവധി അപേക്ഷ. വെള്ളിയാഴ്ച കൗണ്‍സില്‍യോഗം നടക്കാനിരിക്കെ കാപ്പാകേസില്‍ ജയിലില്‍ കഴിയുന്ന സുഗതന് മേയര്‍ക്ക് അവധിഅപേക്ഷ നല്കി. അഭിഭാഷകന് മുഖേനെയാണ് അവധിയപേക്ഷ നല്‍കിയത്. മൂന്നാമത്തെ കൗണ്‍സില്‍യോഗത്തിലും സുഗതന് പങ്കെടുക്കാതെ വരുന്നത് ബിജെപിയ്ക്ക് വലിയ തലവേദനയായി മാറിയിട്ടുണ്ട്.
നിലവില്‍ ജയിലില്‍ കഴിയുന്ന സുഗതന് മൂന്നാം കൗണ്‍സില്‍ യോഗത്തിലും പങ്കെടുക്കാതിരുന്നാല്‍ അയോഗ്യനാക്കപ്പെടുമെന്ന ആശങ്കയാണ് ബിജെപിയ്ക്ക് മുന്നിലുള്ളത്. കാപ്പാ ചുമത്തി ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടുയോഗത്തിലും സുഗതന് പങ്കെടുത്തിരുന്നില്ല. കേവലം ഒരു സീറ്റിന്റെയും ഒരു സ്വതന്ത്രന്റെയും പിന്‍ബലത്തിലാണ് ബിജെപി ഭരണം നടത്തുന്നത്. സുഗതന് അയോഗ്യനായാല്‍ ബിജെപിയ്ക്ക് ഭരണം നഷ്ടപ്പെടുന്നതിലേക്ക് വരെ അത് നയിച്ചേക്കാം. ജയിലില്‍ കിടക്കുന്ന ആള് നല്കുന്ന അവധിയപേക്ഷ പരിഗണിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ കോര്പ്പറേഷന് നിയമത്തിന്റെ സാധുതകള്‍ പരിശോധിക്കുകയാണ് ബിജെപി. എന്നാല്‍ രോഗബാധിതരോ ആശുപത്രിയില്‍ കിടക്കുന്നവരോ പോലെയുള്ളവരുടെ കാര്യത്തില്‍ മാത്രമാണ് അവധിയപേക്ഷ പരിഗണിക്കപ്പെടാന്‍ പാടുള്ളൂ എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്.
വെള്ളിയാഴ്ച നടക്കുന്ന കൗണ്‍സിലില്‍ സുഗതന് വന്നില്ലെങ്കില്‍ കോര്പ്പറേഷന് ഭരണത്തില്‍ ബിജെപിയ്ക്ക് എതിരേ പ്രതിപക്ഷമായ യുഡിഎഫും ഇടതുപക്ഷവും നിയമനടപടി സ്വീകരിച്ചേക്കും. നേരത്തേ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട വിവാദത്തിലും സുഗതന്റെ അംഗത്വം വലിയ പ്രശ്നമായി മാറിയിരുന്നു. പിന്നീട് ജയിലില്‍ തന്നെ വീണ്ടും സത്യപ്രതിജ്ഞ നടത്താന്‍ സുഗതന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി. എന്നാല്‍ ബിജെപിയില്‍ നിന്നും നീതി കിട്ടിയില്ലെങ്കില്‍ കോടതിയില്‍ പോകാന്‍ തന്നെയാണ് നിലവില്‍ കോണ്‍ഗ്രസിന്റെ നീക്കം.
ഒരാളുടെ ബലത്തിലാണ് നിലവില്‍ കോര്പ്പറേഷന് ഭരണം പോകുന്നത്. അതുകൊണ്ടു തന്നെ സുഗതന്റെ അവധിയപേക്ഷ മേയര്‍ പരിഗണിക്കും. ആകെ 101 സീറ്റുകളുള്ള കോര്‍പ്പറേഷനില്‍ 51 സീറ്റുകളാണ് കേവല ഭൂരിപക്ഷം. പാറ്റൂര്‍ രാധാകൃഷ്ണന് എന്ന സ്വതന്ത്രനെ കൂടി ചേര്‍ത്ത് ബിജെപിയ്ക്ക് 51 സീറ്റാണ്. സുഗതന് അയോഗ്യനായാല്‍ കേവലഭൂരിപക്ഷം ബിജെപിയ്ക്ക് നഷ്ടമാകുമെന്ന സ്ഥിതിയാണ്. ഇതോടെ അടുത്ത ദിവസം കൗണ്‍സില്‍ യോഗം ചേരുമ്പോള്‍ ബഹളം ഉണ്ടാകുമെന്ന് ഉറപ്പാണ്.

Comments