കാന്‍സറുമായുളള പേരാട്ടത്തിലാണ് രേണു സുധി ഇപ്പോള്‍. രോഗത്തിന്റെ വേദനകള്‍ക്കിടയിലും ജീവിതത്തില്‍ സന്തോഷം കണ്ടെത്താനാണ് രേണു ശ്രമിക്കുന്നത്. ഇപ്പോഴിതാ, തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം പങ്കുവച്ച പുതിയൊരു ഡാന്‍സ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
' ആകാശ ഗംഗ' എന്ന ചിത്രത്തിലെ ' വൈകാശി തിങ്കളിറങ്ങും' എന്ന ഗാനത്തിനാണ് രേണു ചുടവുവെയ്ക്കുന്നത്. ചികിത്സയുടെ ഭാഗമായി പിക് ലൈന്‍ ഇട്ട കയ്യുമായാണ് രേണു ഡാന്‍സ് ചെയ്യുന്നത്. ' ഫുള്‍ കൈ ഇനി ഇടാന്‍ പാടില്ല. വേദനയാണ്. അതുകൊണ്ട് പുതിയ സല്‍വാര്‍ ഇങ്ങനെയാണ് ചേച്ചി തയ്ച്ചുതന്നത്' - രേണു വീഡിയോയ്ക്കൊപ്പം കുറിച്ചു.
രേണുവിനെ സ്നേഹിക്കുന്ന നിരവധി പേര് വീഡിയോയ്ക്ക് പ്രതികരണവുമായി എത്തി. ' ഓരോ നിമിഷവും സന്തോഷമായിരുക്കൂ ചേച്ചി' , ' ശരിക്കും നിങ്ങള്‍ ഒരു പോരാളിയാണ്, സമ്മതിക്കുന്നു ഈ ധൈര്യത്തെ' എന്നിങ്ങനെയാണ് കമന്റുകള്‍.

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്സും ആരാധകരും രേണുവിന് ഉണ്ട്.

Comments