ഹിന്ദി ടെലിവിഷന്‍ സീരിയലുകളില്‍ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ടീന പരഖ്. കഹാനി ഘർ ഘർ കിയിലെ ‘ശ്രുതി ഓം അഗർവാൾ’ എന്ന കഥാപാത്രത്തിലൂടെയാണ് താരം വലിയ പ്രശസ്തിയിലേക്ക് ഉയർന്നത്. പിന്നീട് ‘കസൗട്ടി സിന്ദഗി കേ’യിലെ മുക്തി ദേശ്മുഖ്, ഖിച്ഡി , ഇൻസ്റ്റന്റ് ഖിച്ഡി എന്നീ പരമ്പരകളിലെ മെലിസ എന്ന കഥാപാത്രങ്ങള്‍ ടീനയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി. ഒരു കാലത്ത് ടെലിവിഷന്‍ സ്ക്രീനില്‍ നിറഞ്ഞു നിന്നിരുന്ന ടീന ഇപ്പോള്‍ വളരെ സെലക്ടീവായി മാത്രമാണ് മിനിസ്ക്രീനില്‍ എത്താറുള്ളത്.
ഇപ്പോഴിതാ തന്റെ വിവാഹദിവസം എത്രത്തോളം സ്പെഷ്യലായിട്ടാണ് താന്‍ അണിഞ്ഞൊരുങ്ങിയതെന്ന് പറയുകയാണ് ടീന. തന്നെ ഒരുപാട് സ്നേഹിക്കുന്ന, തീര്‍ത്തും ശക്തരായ, തന്നെ അനുഗ്രഹിക്കും എന്ന് ഉറപ്പുള്ള തനിക്കേറെ പ്രിയപ്പെട്ട സ്ത്രീകളുടെ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞാണ് കതിര്‍മണ്ഡപത്തില്‍ എത്തിയതെന്നാണ് ടീന പറയുന്നത്. തന്റെ വിവാഹം കഴിഞ്ഞിട്ട് 20 വര്‍ഷമായെന്നും അതിനുള്ള കാരണം അവരുടെയൊക്കെ അനുഗ്രഹമാണെന്ന് വിശ്വസിക്കുന്നുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയിലൂടെ ടീന പറഞ്ഞു.
‘‘ഈ വരുന്ന ഫെബ്രുവരിയിൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 20 വർഷമാകുകയാണ്. ദൈവമേ, സമയം എത്ര വേഗത്തിലാണ് കടന്നുപോകുന്നത്! വിവാഹം കഴിക്കാനായി ആശ്രമത്തിലേക്ക് പോയത് ഞാൻ ഇപ്പോഴും ഓർക്കുന്നു. അതെ, ഞാൻ ഒരു ആശ്രമത്തിൽ വച്ചാണ് വിവാഹിതയായത്, ആർട്ട് ഓഫ് ലീവിംഗ് ഫൗണ്ടേഷനിൽ വച്ച്. അത് വളരെ മനോഹരമായിരുന്നു.
അറിയാമോ? എന്റെ വിവാഹത്തിന് പുതിയതൊന്നും ധരിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു. എന്റെ അമ്മയ്ക്ക് അത് വലിയൊരു അത്ഭുതമായിരുന്നു. ‘തീർച്ചയായും പുതിയതൊന്നും വാങ്ങണ്ടേ?’ എന്ന് എന്റെ നാത്തൂൻ (ചേട്ടത്തിയമ്മ)എന്നോട് വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു. ഞാൻ അവരുടെ മനോഹരമായ ഒരു മെറൂൺ സാരിയാണ് ഉടുത്തിരുന്നത്. ‘പുതിയതൊന്നും എടുക്കുന്നില്ലേ?’ എന്ന് ഭാബി ചോദിച്ചപ്പോൾ, ‘ഇല്ല, എനിക്ക് ഈ സാരി അത്രയധികം ഇഷ്ടമാണ്’ എന്ന് ഞാൻ പറഞ്ഞു.
അതുകൊണ്ട്, എന്നെ ഒരുപാട് സ്നേഹിക്കുന്ന, ശക്തരായ, എന്നെ അനുഗ്രഹിക്കും എന്ന് ഉറപ്പുള്ള എന്റെ പ്രിയപ്പെട്ട സ്ത്രീകളുടെ വസ്ത്രങ്ങളും ആഭരണങ്ങളുമാണ് ഞാൻ അണിഞ്ഞത്. അവരുടെ എല്ലാ അനുഗ്രഹങ്ങളോടെയും കൂടെ വിവാഹച്ചടങ്ങുകൾ ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. അങ്ങനെ ഞാൻ നാത്തൂന്റെ മെറൂൺ സാരി ഉടുത്തു, മുത്തശ്ശിയുടെ (ദാദി) വളകൾ അണിഞ്ഞു, വിശ്വസിക്കാൻ കഴിയുന്നുണ്ടോ? ഞാൻ കുട്ടിയായിരുന്നപ്പോൾ മുത്തശ്ശിയോട്, ‘ഈ വളകൾ എനിക്ക് വേണം’ എന്ന് പറയുമായിരുന്നു. ചെറുപ്പത്തിലേ ഞാൻ ഒരു യഥാർത്ഥ മാർവാടിയായിരുന്നു എന്നതാണ് സത്യം. മുത്തശ്ശി അത് എനിക്കായി മാറ്റിവച്ചിരുന്നു. ‘മോളേ, ഇത് നിനക്കായി മാറ്റിവച്ചതാണ്’ എന്ന് പറഞ്ഞ് അച്ഛനാണ് അത് എനിക്ക് തന്നത്. ഞാൻ എന്റെ സഹോദരിയുടെ മാംഗ് ടിക്കയും (നെറ്റിച്ചുട്ടി) അമ്മയുടെ ഝുംക്കയും (കമ്മൽ) അണിഞ്ഞു. എന്റെ അമ്മാവൻ എന്റെ വളരെ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയതാണ്. ഞങ്ങളുടെ ട്രഡീഷന്‍ അനുസരിച്ച് വധുവിനുള്ള ചുൻരി (ശീലാഞ്ചലം) തരുന്നത് അമ്മാവനാണല്ലോ. അതുകൊണ്ട് എന്റെ അമ്മായി എനിക്കായി ഒരു മനോഹരമായ ചുവപ്പ് ചുൻരി കൊണ്ടുവന്നു തന്നു.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസത്തിൽ, ഏറ്റവും വലിയ തീരുമാനമെടുക്കുമ്പോൾ, ഏറ്റവും ദൈര്‍ഘ്യമേറിയ ഒരു ബന്ധത്തിലേക്ക് കടക്കുമ്പോൾ എനിക്ക് ലഭിക്കാവുന്ന എല്ലാ സ്നേഹവും അനുഗ്രഹങ്ങളും കൊണ്ട് ഞാൻ നിറഞ്ഞിരിക്കുകയായിരുന്നു എന്ന് എനിക്ക് തോന്നുന്നു. ആ മനോഹരികളായ സ്ത്രീകളുടെ എല്ലാ അനുഗ്രഹങ്ങളും എനിക്കുണ്ടായിരുന്നു...എല്ലാം മറ്റുള്ളവരിൽ നിന്ന് കടമെടുത്തതായിരുന്നു എന്നതു കൊണ്ടു തന്നെ എല്ലാം തീർച്ചയായും അനുഗ്രഹിക്കപ്പെട്ടതുമായിരുന്നു. അതെ, 20 വർഷങ്ങൾ കഴിഞ്ഞിട്ടും അത് ഇന്നലെ കഴിഞ്ഞതുപോലെ അനുഭവപ്പെടുന്നു. അങ്ങനെ ചെയ്യാൻ കഴിഞ്ഞതിൽ എനിക്കിന്നും ഒരുപാട് സന്തോഷമുണ്ട്...’’ ടീന പറഞ്ഞു. ടീനയുടെ പോസ്റ്റിനു താഴെ ഈ മികച്ച തീരുമാനത്തെ അഭിനന്ദിച്ച് നിരവധി ആരാധകര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്.

കരിയറില്‍ തിളങ്ങി നില്ക്കുന്ന സമയത്താണ്, ഏറ്റവും അപ്രതീക്ഷിതമായി ടീനയിലേക്ക് പ്രണയമെത്തിയത്. തന്റെ മുന്‍ ഗുരുവായ ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമത്തില്‍ വച്ചാണ് ടീന വിക്രം ഹസ്രയെ കണ്ടുമുട്ടിയത്. വിക്രമിന്റെയും ടീനയുടെയും ആദ്യ കൂടിക്കാഴ്ചയില്‍ ശ്രീ ശ്രീ രവിശങ്കർ ടീനയുടെയും വിക്രമിന്റെയും കഴുത്തിൽ മാലകൾ അണിയിച്ചു, ആറ് മാസത്തിനുള്ളിൽ വിവാഹം കഴിക്കുമെന്ന് പറഞ്ഞു. പിന്നീടാണവര്‍ പ്രണയിച്ചു തുടങ്ങിയത്.
ടീനയുടെ മാതാപിതാക്കൾ അവരുടെ ബന്ധത്തിൽ സന്തുഷ്ടരല്ലായിരുന്നു. വിക്രമിന് സ്ഥിരമായ ജോലിയില്ലാത്തതിനാൽ അവർ എതിര്‍ത്തു. അന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് ആശ്രമത്തിലെ ഒരു വളണ്ടിയർ മാത്രമായിരുന്നു വിക്രം. പക്ഷേ, അവൾ തന്റെ സഹോദരനോട് വിക്രത്തിനെ ഒരിക്കൽ കാണാൻ ആവശ്യപ്പെട്ടു, എല്ലാവരും സമ്മതിച്ചാൽ മാത്രമേ വിവാഹം ചെയ്യൂവെന്നും അല്ലെങ്കിൽ വിവാഹിതയാകില്ലെന്നും ടീന പറഞ്ഞു. എന്നാല്‍ ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം, കുടുംബം വിക്രത്തിനെ ഹൃദയപൂര്‍വ്വം സ്വീകരിച്ചു.

Comments