സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. കാന്‍സറുമായുളള പോരാട്ടത്തിലാണ് രേണു ഇപ്പോള്‍. എങ്കിലും സമൂഹമാധ്യമങ്ങളിലൂടെ റീല്‍സ് വീഡിയോകളും മറ്റും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രേണു പങ്കുവച്ച പുതിയൊരു പോസ്റ്റും ശ്രദ്ധ നേടുകയാണ്.
ബിഷപ്പ് നോബിള്‍ ഫിലിപ്പും മറ്റ് പ്രമുഖരും ഒത്തുകൂടിയ ഒരു ചടങ്ങില്‍ വെച്ച് പാട്ടുപുസ്തക പ്രകാശനം നിര്‍വഹിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് രേണു. 'പാട്ടുപുസ്തക പ്രകാശനം... നന്ദി ബിഷപ്പ്' എന്ന കുറിപ്പോടുകൂടി പങ്കുവെച്ചിരിക്കുന്ന ഈ ചിത്രങ്ങളില്‍ ബിഷപ്പ് നോബിള്‍ ഫിലിപ്പും ചടങ്ങില്‍ സന്നിഹിതരായ മറ്റ് വ്യക്തികളും ഒപ്പമുണ്ട്.

അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. സുധിയുടെ മരണശേഷമാണ് രേണു മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയാകുന്നത്. സോഷ്യല്‍ മീഡിയയിലും ആല്‍ബങ്ങളിലുമൊക്കെ തിളങ്ങി നില്‍ക്കുമ്പോഴാണ് തനിക്ക് കാന്‍സര്‍ ആണെന്ന കാര്യം രേണു വെളിപ്പെടുത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് താരം ചികിത്സ തേടുന്നത്.

Comments