ബോളിവുഡിന് എന്നും ഏറെ പ്രിയപ്പെട്ട താരമാണ് ശില്പ ഷെട്ടി കുന്ദ്ര. അഭിനയത്തിലൂടെ മാത്രമല്ല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും ഫിറ്റ്നെസ് മന്ത്രയിലൂടെയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ്. റിയാലിറ്റി ഷോയില്‍ ജഡ്ജായും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ മനസ്സിലിടം നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഫോട്ടോഷൂട്ടുകളിലൂടെയും തന്റെ നിലപാടുകള്‍ പങ്കുവച്ചും അതില്‍ തിളങ്ങി നില്‍ക്കാറുണ്ട്.
എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ശില്‍പയുടേതെന്ന പേരില്‍ പ്രചരിച്ച ഒരു പോസ്റ്റ് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ജനറൽ കാറ്റഗറി ഡോക്ടർമാർ ജനറൽ കാറ്റഗറി രോഗികളെ മാത്രമേ ചികിത്സിക്കാവൂ എന്നും സംവരണ വിഭാഗങ്ങളിലെ ഡോക്ടർമാർ സ്വന്തം ജാതിയിലുള്ള രോഗികളെ മാത്രമേ ചികിത്സിക്കാന്‍ പാടുള്ളൂ എന്നും ശില്പ ഷെട്ടി കുറിച്ചിരുന്നു എന്നതാണ് താരത്തിന്റെ പേരില്‍ വന്ന ആരോപണം. ജനറൽ വിഭാഗത്തിലെ ഡോക്ടർമാർ ജനറൽ വിഭാഗത്തിലുള്ള രോഗികളെ മാത്രമേ ചികിത്സിക്കാവൂ എന്ന് ശിൽപ പറഞ്ഞതായി അവകാശപ്പെടുന്ന എഡിറ്റ് ചെയ്ത ചിത്രമാണ് ഓൺലൈനിൽ പ്രചരിച്ചത്. സംവരണ സംവിധാനത്തെ വിമർശിക്കുകയും ഡോക്ടർമാരെയും രോഗികളെയും ജാതി പ്രകാരം വേർതിരിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്ന വാചകം ഉൾക്കൊള്ളുന്ന ശില്പയുടെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ വ്യാജേന നിർമ്മിച്ച ഒരു സ്ക്രീൻഷോട്ടാണ് വൈറലായത്.
ഇപ്പോഴിതാ തന്റെ പേരില്‍ പ്രചരിക്കുന്ന ഈ വിവാദപരാമര്‍ശം തികച്ചും വ്യാജമാണെന്ന് പങ്കുവയ്ക്കുകയാണ് ശില്പ ഷെട്ടി കുന്ദ്ര. തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രസ്താവനകള്‍ കണ്ട് ഞെട്ടിപ്പോയെന്നും ഇത് പൂർണ്ണമായും കെട്ടിച്ചമച്ചതും ദ്രോഹപരവുമായ മാലിന്യമാണെന്നുമാണ് ശില്പ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
‘‘എന്റെ പേരിനൊപ്പം വ്യാജമായി ചേർത്തിരിക്കുന്ന സംവരണത്തെക്കുറിച്ചുള്ള വ്യാജ പ്രസ്താവനകൾ കണ്ട് ഞാൻ ഞെട്ടിപ്പോയി. ഇത് പൂർണ്ണമായും കെട്ടിച്ചമച്ചതും ക്ഷുദ്രകരവുമായ മാലിന്യമാണ്....ഈ വ്യാജ വാർത്തയിൽ വീഴരുത്...’’ എന്നാണ് ശില്പ ഷെട്ടി കുന്ദ്ര ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് ശില്പ പറഞ്ഞത് സത്യമാകാനുള്ള സാധ്യതയുമുണ്ട്. കാരണം ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് വിശ്വസനീയമായ തെളിവുകളൊന്നുമില്ല, കൂടാതെ താരത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ അത്തരമൊരു പ്രസ്താവനയും നിലവിലില്ല.

‘സംവരണത്തിൽ തൊടരുത്. ജനറൽ വിഭാഗത്തിലെ ഡോക്ടർമാർ ജനറൽ വിഭാഗത്തിലെ രോഗികളെ മാത്രം ചികിത്സിക്കട്ടെ, മറ്റുള്ളവർ സ്വന്തം ജാതിയിൽ നിന്നുള്ള രോഗികളെ മാത്രം ചികിത്സിക്കട്ടെ. കുറച്ച് വർഷങ്ങൾ ഇത് ചെയ്യുക, ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം അവസാനിപ്പിക്കാൻ ആളുകൾ സ്വയം ആവശ്യപ്പെടാൻ തുടങ്ങും. സംവരണത്തിലൂടെ നിങ്ങൾക്ക് വൈദഗ്ദ്ധ്യം നേടാൻ കഴിയില്ല....’എന്നതാണ് ശില്പ ഷെട്ടിയുടെ പേരില്‍ പ്രചരിച്ച വാര്‍ത്ത.

Comments