മലപ്പുറം: കാണാതായ മലപ്പുറം ചേലേമ്പ്ര സ്വദേശി വ്ലോഗർ മുഹമ്മദ് ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി. ബൈക്ക് അപകടത്തിൽ പരിക്കേറ്റ ദിൽഷാദ് മേഘാലയയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
വനമേഖലയോട് ചേർന്ന പ്രദേശത്തുനിന്നാണ് ദിൽഷാദിനെ കണ്ടെത്തിയത്. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതിനാൽ ഉടൻ തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശിയായ ദിൽഷാദ് 'യാത്ര ടുഡേ' എന്ന യൂട്യൂബ് ചാനലിലൂടെ യാത്രാവിശേഷങ്ങൾ പങ്കുവെച്ച് ശ്രദ്ധ നേടിയ വ്ലോഗറാണ്. നിരവധി ദിവസങ്ങളായി ദിൽഷാദിനെക്കുറിച്ച് വിവരമില്ലാതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആശങ്കയിലായിരുന്നു. കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നതോടെ ആശങ്കയ്ക്ക് വിരാമമായി.

Comments