
മുംബൈ: ജന്തർമന്തറിൽ 36 ദിവസത്തെ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിന് ശേഷം കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെ ബുധനാഴ്ച മുംബൈയിൽ തിരിച്ചെത്തി. വീട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞതിലും അമ്മ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാൻ സാധിക്കുമെന്നതിനാലും സന്തോഷമുണ്ടെന്ന് ദിപ്കെ പറഞ്ഞു. കുറച്ചു ദിവസം സാധാരണ ജിവിതം നയിക്കാനായി തന്നെ വെറുതെ വിടണം എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
"കഴിഞ്ഞ 36 ദിവസങ്ങൾ ജന്തർമന്തറിൽ ചെലവഴിച്ചതിന് ശേഷം ഒടുവിൽ വീട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞത് വളരെ സന്തോഷം നൽകുന്നു. നീണ്ട സമരത്തിന് ശേഷം ഒടുവിൽ സ്വന്തം വീട്ടിൽ സമാധാനമായി ഉറങ്ങാനും അമ്മ പാകം ചെയ്ത ഭക്ഷണം കഴിക്കാനും സാധിക്കും. അത് എന്നെ വളരെ സന്തോഷിപ്പിക്കുന്നു," അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച പാർലമെന്റ് പാസാക്കിയ ബില്ലിനെക്കുറിച്ചുള്ള ചോദ്യത്തിന്, സർക്കാരിന്റെ മനോഭാവം മാറിയില്ലെങ്കിൽ നിയമനിർമ്മാണം കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ലെന്നായിരുന്നു ദിപ്കെയുടെ മറുപടി.
പ്രക്ഷോഭം വിജയിച്ചതോടെ പ്രശസ്തി വർദ്ധിച്ച ദിപ്കെയ്ക്ക് വിവാഹാലോചനകളും വർദ്ധിച്ചുവെന്ന് അമ്മ അനിത ദിപ്കെ പറഞ്ഞിരുന്നു. എന്നാൽ വിവാഹത്തെ കുറിച്ചുള്ള തീരുമാനം ദിപ്കെയുടേതായിരിക്കുമെന്നും അവർ വ്യക്തമാക്കുകയുണ്ടായി.







Comments