പട്ടായ; തായ്ലന്റിലെ പട്ടായയിൽ മൂന്ന് ഇന്ത്യൻ വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടുപോയി ബന്ധികളാക്കുകയും, പീഡിപ്പിക്കുകയും, അവരുടെ കുടുംബാംഗങ്ങളിൽ നിന്ന് ക്രിപ്റ്റോകറൻസി മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത അഞ്ച് ഇന്ത്യൻ പൗരന്മാരെ ബാങ്കോക്കിൽ അറസ്റ്റ് ചെയ്തു. ഇന്ത്യൻ എംബസിയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തായ് പോലീസ് ഇരകളെ മോചിപ്പിച്ചത്. തിങ്കളാഴ്ച പട്ടായയിലെ ഇരുനില ടൗൺഹൗസിൽ പോലീസ് നടത്തിയ റെയ്ഡിൽ മോഹിത് (23), ആഷിഷ് (24), ഹിമാൻഷു (20) എന്നീ മൂന്ന് യുവാക്കളെയാണ് രക്ഷപ്പെടുത്തിയത്.
ബാംഗോക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, രാജ്യം വിടാൻ ശ്രമിക്കുന്നതിനിടയിൽ ബാങ്കോക്കിലെ ക്ലോങ് താൻ ജില്ലയിലെ ഒരു ഹോട്ടലിൽ വെച്ചാണ് പ്രതികൾ പിടിയിലായത്. ബജറ്റ് ഹോളിഡേ പാക്കേജിന്റെ പേരിൽ ഇരകളെ തായ്ലൻഡിലേക്ക് വരുത്തുകയും തുടർന്ന് മോചനദ്രവ്യത്തിനായി തടഞ്ഞുവെക്കുകയുമായിരുന്നുവെന്ന് അന്വേഷ ഉദ്യോഗസ്ഥർ പറഞ്ഞു.അവതാർ സിംഗ് (38), ജഗ്ജിത് സിംഗ് (38), റാംബാലക് കുമാർ (24), സുഖ്ബീർ സിംഗ് (37), കുൽറ സിംഗ് (27) എന്നിവരാണ് പിടിയിലായ പ്രതികൾ.
ഒരു മാസം മുമ്പ് ചാറ്റ് ആപ്ലിക്കേഷൻ വഴി പരിചയപ്പെട്ട പാകിസ്താൻ പൗരന്റെ നിർദ്ദേശപ്രകാരമാണ് മൂന്ന് ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടതെന്ന് പ്രതികൾ പട്ടായ പോലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. ദുബായിൽ നിന്ന് പ്രവർത്തിച്ചിരുന്ന സൂത്രധാരൻ ഇരകളിൽ നിന്ന് ക്രിപ്റ്റോകറൻസി തട്ടിയെടുക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. ഇതിന് പ്രതിഫലമായി ഇരകളുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തായ്ലൻഡിൽ നിന്ന് രക്ഷപ്പെടാൻ വിമാന ടിക്കറ്റുകളും നൽകാം എന്ന് പ്രതികൾക്ക് വാഗ്ദാനം ചെയ്തിരുന്നതായി ബാംഗോക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
പട്ടായയിൽ ഏഴ് ദിവസത്തെ ബജറ്റ് അവധിക്കാല ടൂർ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ ഇരകളെ ഒരു വീട്ടിൽ പാർപ്പിക്കുകയും ദിവസങ്ങളോളം തടവിലാക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം പോലീസ് നടത്തിയ റെയ്ഡിൽ ഇവരെ മോചിപ്പിക്കുന്നതിന് മുൻപ് പ്രതികൾ അവരെ മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇരകളുടെ കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്ന് ജൂലൈ 21 ന് തായ്ലൻഡിലെ ഇന്ത്യൻ എംബസി ചോൻബുരി ഇമ്മിഗ്രേഷൻ പോലീസിനെയും പട്ടായ സിറ്റി പോലീസിനെയും വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്.
യുവാക്കളുടെ കൈകാലുകൾ കെട്ടിയിട്ടിരിക്കുന്നതും മർദ്ദിക്കുന്നതുമായ വീഡിയോ കോൾ റെക്കോർഡിംഗുകൾ ബന്ധുക്കൾ പോലീസിന് കൈമാറിയിരുന്നു. ഓരോ കുടുംബത്തോടും 40 ലക്ഷത്തോളം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നത്. രഹസ്യവിവരങ്ങളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ മർദ്ദനമേറ്റ പാടുകളോടെ കൈകാലുകൾ കെട്ടിയിട്ട നിലയിലാണ് ഇവരെ കണ്ടെത്തിയത്. തങ്ങൾക്ക് മുമ്പ് മറ്റൊരു ഇന്ത്യൻ പൗരനെയും ഇതേ വീട്ടിൽ തടവിലാക്കിയിരുന്നതായും, കുടുംബം 30 ലക്ഷത്തോളം രൂപ മോചനദ്രവ്യം നൽകിയതിനെ തുടർന്നാണ് അയാളെ മോചിപ്പിച്ചതെന്നും രക്ഷപ്പെട്ട യുവാക്കൾ പോലീസിനോട് പറഞ്ഞു.

Comments