ഗ്ലാസ്ഗോ: 2026 കോമണ്‍വെല്‍ത്ത് ഗെയിംസിലെ പുരുഷന്മാരുടെ ലോംഗ് ജമ്പില്‍ ഉണ്ടാക്കിയ വെള്ളിമെഡല്‍ നേട്ടം പൂര്‍ണ്ണതൃപ്തി നല്‍കുന്നില്ലെന്ന് മലയാളിതാരം മുരളീശ്രീശങ്കര്. സ്വര്‍ണ്ണം നേടുകയെന്ന ലക്ഷ്യം കാണാന്‍ സാധിക്കാതെ പോയതാണ് നിരാശനാക്കുന്നത്.
അതേസമയം തുടര്‍ച്ചയായി രണ്ടാമത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു. 2022-ലെ ബിര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിലും രണ്ടാം സ്ഥാനത്ത് എത്തിയ 27 കാരനായ താരം 8.09 മീറ്റര്‍ ചാടിയാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. 8.15 മീറ്റര്‍ ദൂരത്തില്‍ ജമൈക്കയുടെ തജേ ഗെയ്ലാണ് ഒന്നാം സ്ഥാനം നേടിയത്. സ്കോട്ട്ലന്‍ഡിന്റെ സ്റ്റീഫന്‍ മക്കെന്‍സി 8.08 മീറ്റര്‍ ചാടി വെങ്കല മെഡല്‍ നേടി.
''ഞങ്ങള്‍ എപ്പോഴും സ്വര്‍ണ്ണ മെഡല്‍ പ്രകടനമാണ് ലക്ഷ്യമിടുന്നത്. വെള്ളിയേക്കുറിച്ച് സന്തോഷമുണ്ടെങ്കിലും എനിക്ക് പൂര്‍ണ്ണ തൃപ്തിയില്ല, കാരണം ഞാന്‍ പ്രതീക്ഷിച്ച പ്രകടനം അതായിരുന്നില്ല. ഒരു വലിയ ചാട്ടം ചാടി രാജ്യത്തിന് സ്വര്‍ണ്ണം നേടിക്കൊടുക്കണമെന്നും ബിര്‍മിങ്ഹാമിലെ വെള്ളി മെഡലിന് സ്വര്‍ണ്ണത്തിന്റെ തിളക്കം നല്‍കണമെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു. എങ്കിലും ഞാന്‍ സന്തോഷവാനാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് ഇവിടെ നില്ക്കാന് സാധിച്ചതില്‍ സന്തോഷമുണ്ട്.'' അദ്ദേഹം പറഞ്ഞു.
മത്സരത്തിലുടനീളം ശ്രീശങ്കര്‍ സ്വര്‍ണ്ണത്തിനായി ശക്തമായ പോരാട്ടം കാഴ്ചവെച്ചു. ഗെയ്ലിന്റെ മുന്‍നിര പ്രകടനത്തെ മറികടക്കണമെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം തന്റെ അവസാന ശ്രമത്തിന് ഇറങ്ങിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ആറാമത്തെ ചാട്ടം 7.97 മീറ്ററിലൊതുങ്ങി. ജമൈക്കന്‍ താരത്തേക്കാള്‍ ആറ് സെന്റീമീറ്റര്‍ പിന്നിലായി പോവുകയായിരുന്നു. അതേസമയം രണ്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ലോംഗ് ജമ്പ് താരമായി ശ്രീശങ്കര്‍ മാറി. പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായി പാരീസ് 2024 ഒളിമ്പിക്സ് നഷ്ടമായതിന് ശേഷമുള്ള മലയാളി താരത്തിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണിത്.
മുന്‍ കായികതാരങ്ങളുടെ മകനായി പാലക്കാടാണ് ശ്രീശങ്കര്‍ ജനിച്ചത്. സൗത്ത് ഏഷ്യന്‍ ഗെയിംസ് ട്രിപ്പിള്‍ ജമ്പ് വെള്ളി മെഡല്‍ ജേതാവായ പിതാവും കോച്ചുമായ എസ്. മുരളിയാണ് അദ്ദേഹത്തെ ഈ കായികരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. അറിയപ്പെടുന്ന മിഡില്‍ ഡിസ്റ്റന്‍സ് ഓട്ടക്കാരിയായിരുന്നു അദ്ദേഹത്തിന്റെ മാതാവ് കെ.എസ്. ബിജിമോള്‍. 8.41 മീറ്റര്‍ വ്യക്തിഗത മികച്ച പ്രകടനമുള്ള ശ്രീശങ്കര്‍, 2023 ലെ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും വെള്ളി മെഡലുകള്‍ നേടിയിട്ടുണ്ട്.
ശ്രീശങ്കര്‍ നേടിയ വെള്ളി മെഡല്‍ ഗ്ലാസ്ഗോ ഗെയിംസില്‍ ഇന്ത്യയുടെ 13-ാമത്തെ മെഡലായിരുന്നു. ഇത് ഏഴാം ദിവസം അവസാനിച്ചപ്പോള്‍ 3 സ്വര്‍ണ്ണവും 9 വെള്ളിയും 3 വെങ്കലവുമടക്കം ആകെ 15 മെഡലുകളുമായി ഇന്ത്യയുടെ മെഡല്‍ നില ഉയര്‍ത്താന്‍ സഹായിച്ചു.
ഇതുവരെ ഇന്ത്യക്കായി മെഡലുകള്‍ നേടിയവര്‍: മീരാബായ് ചാനു (സ്വര്‍ണ്ണം, ഭാരോദ്വഹനം), ശര്‍മ്മിള ധങ്കര്‍ (സ്വര്‍ണ്ണം, വനിതകളുടെ ഷോട്ട് പുട്ട് എ57), ദിലീപ് മഹാദു ഗാവിത് (സ്വര്‍ണ്ണം, പുരുഷന്മാരുടെ ഠ47 100 മീറ്റര്‍), മുഹമ്മദ് ബസില്‍ മോര്സിംഗണകാത്തി (വെള്ളി, പുരുഷന്മാരുടെ ഠ47 100 മീറ്റര്‍), മുരളി ശ്രീശങ്കര്‍ (വെള്ളി, പുരുഷന്മാരുടെ ലോംഗ് ജമ്പ്), ഋഷികാന്ത് സിംഗ് (വെള്ളി, ഭാരോദ്വഹനം), മുത്തുപാണ്ടി രാജ (വെള്ളി, ഭാരോദ്വഹനം), ഗ്യാനേശ്വരി യാദവ് (വെള്ളി, ഭാരോദ്വഹനം), സര്‍വേഷ് കുഷാരെ (വെള്ളി, പുരുഷന്മാരുടെ ഹൈജമ്പ്), ഗുല്‍വീര്‍ സിംഗ് (വെള്ളി, പുരുഷന്മാരുടെ 10,000 മീറ്റര്‍), ഹര്‍ജിന്ദര്‍ കൗര്‍ (വെള്ളി, ഭാരോദ്വഹനം), വല്ലൂരി അജയ് ബാബു (വെള്ളി, ഭാരോദ്വഹനം), ബിന്ദ്യാറാണി ദേവി (വെങ്കലം, ഭാരോദ്വഹനം), ശില്പ കെ. ഷൈല (വെങ്കലം, വനിതകളുടെ ഷോട്ട് പുട്ട് എ57), ജന്ധു കുമാര്‍ (വെങ്കലം, പാരാ പവര്‍ലിഫ്റ്റിംഗ്).

Comments