കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യസഭാംഗം പി.പി. സുനീര്‍ അംബാസഡര്‍ പരമിത ത്രിപതിക്ക് കത്ത് അയച്ചു.കോണ്‍സുലാര്‍ അപേക്ഷ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും സേവനത്തിലെ പ്രായോഗികമായ പാകപ്പിഴകളും കരാര്‍ ലംഘനങ്ങളും പ്രവാസികളെ വലിയ തോതില്‍ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആറ് കുവൈത്തി ദീനാര്‍ ഫീസ് ഈടാക്കുന്നുണ്ടെങ്കിലും അപേക്ഷാ പൂരിപ്പിക്കല്‍, പ്രിന്റിംഗ്, ഫോട്ടോകോപ്പി, കൊറിയര്‍ സേവനങ്ങള്‍ തുടങ്ങിയവ കൃത്യമായി ലഭിക്കുന്നില്ലെന്ന് മാത്രമല്ല, ഇതിനായി പ്രവാസികള്‍ പുറത്തുള്ള സ്വകാര്യ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരുന്നതായും എം.പി. വ്യക്തമാക്കുകയുണ്ടായി.
നിശ്ചിത സമയത്തിനുള്ളില്‍ സേവനം ഉറപ്പാക്കുന്ന ടേണ്‍ എറൗണ്ട് ടൈം (TAT) വ്യവസ്ഥകളും കരാര്‍ പ്രകാരമുള്ള നാല് കേന്ദ്രങ്ങള്‍ക്ക് പകരം മൂന്ന് കേന്ദ്രങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച്, ഭൂരിഭാഗം ഇന്ത്യന്‍ പ്രവാസികളും കുടുംബങ്ങളും തിങ്ങിപ്പാര്‍ക്കുന്ന ജ്ലീബ് അല്‍ ഷുയൂഖ്, അബ്ബാസിയ തുടങ്ങിയ ജനസാന്ദ്രതയേറിയ മേഖലകളില്‍ പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. കൂടാതെ, അറബി-ഇംഗ്ലീഷ് ദ്വിഭാഷാ ടൈപ്പിംഗ് സൗകര്യങ്ങളുടെ ലഭ്യമല്ലാത്ത അവസ്ഥയും പ്രവാസികളെ ദുരിതത്തിലാഴ്ത്തുന്നു. ഈ സാഹചര്യത്തില്‍, പുതിയ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ മുന്‍പുണ്ടായിരുന്ന ഒരു കുവൈറ്റി ദീനാര്‍ സേവന ഫീസ് ഇടക്കാലാശ്വാസമായി പുനഃസ്ഥാപിക്കണമെന്നും, കരാര്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് എംബസി ഉറപ്പുവരുത്തണമെന്നും പി.പി. സുനീര്‍ എം.പി. കത്തിലൂടെ ആവശ്യപ്പെട്ടു.

Comments