പി.എം. ശ്രീ പദ്ധതിയെ ചൊല്ലിയുള്ള വിവാദത്തിൽ കേന്ദ്ര സർക്കാരിന്റെ മറുപടിക്ക് പിന്നാലെ രാഷ്ട്രീയ പോര് വീണ്ടും ശക്തമായി. എൽഡിഎഫിന്റെ നിലപാടാണ് ശരിയെന്ന് തെളിഞ്ഞതായും മുസ്ലിം ലീഗ് ബിജെപിക്ക് മുന്നിൽ ഭയന്ന് കീഴടങ്ങിയതായും മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു.
പദ്ധതി പഠിക്കാൻ നിയോഗിച്ച കമ്മീഷൻ പോലും കേന്ദ്രത്തിന്റെയും ബിജെപിയുടെയും ഇടയിലെ പാലമായിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. പി.എം. ശ്രീ പദ്ധതിയെ കടലിലെറിയുമെന്ന് പറഞ്ഞിരുന്ന മുസ്ലിം ലീഗ് നേതാക്കൾ ഉൾപ്പെടെ ഇപ്പോൾ ബിജെപിക്ക് വഴങ്ങിയെന്നും, മുൻ സർക്കാർ ഒപ്പുവെച്ചതിനാൽ ഇനി പിന്മാറാനാകില്ലെന്ന യുഡിഎഫിന്റെ വാദം വിചിത്രമാണെന്നും ശിവൻകുട്ടി പറഞ്ഞു.
ഇതിനിടെ, പി.എം. ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി വ്യക്തമാക്കി. യു.ഡി.എഫ് യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ട് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അതിനായുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും അടൂർ പ്രകാശ് വിശദീകരിച്ചു. പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്ന വിവരം നേരത്തേ തന്നെ പുറത്തുവന്നിരുന്നു.

Comments