ന്യൂഡൽഹി: ഐഐടി മദ്രാസ് ഡയറക്ടറും പുതിയ പരീക്ഷാ പരിഷ്കരണ ടാസ്ക് ഫോഴ്സ് അംഗവുമായ പ്രൊഫസർ വി. കാമകോടിക്കെതിരെ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വധ്ര നടത്തിയ പരാമർശങ്ങൾ വിവാദമായി. ഒരു പ്രമുഖ ശാസ്ത്രജ്ഞന്റെ അക്കാദമിക യോഗ്യതകളെ അവഹേളിച്ചുവെന്ന് ആരോപിച്ച് 215 വൈസ് ചാൻസലർമാരും മുൻ വൈസ് ചാൻസലർമാരും അക്കാദമിക് വിദഗ്ധരും ചേർന്ന് തുറന്ന കത്തുവഴി പ്രതിഷേധമുയർത്തി.
"ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫസർ വി. കാമകോടിയെ 'ഗോമൂത്ര വിദഗ്ധൻ' എന്ന് വിശേഷിപ്പിച്ചു കൊണ്ടുള്ള നിങ്ങളുടെ പരാമർശത്തിൽ ഞങ്ങൾ കടുത്ത നിരാശ രേഖപ്പെടുത്തുന്നു. ഇതൊരു രാഷ്ട്രീയ വാക്കോ പരിഹാസമോ ആകട്ടെ, ഇത്തരം പ്രയോഗങ്ങൾ വ്യക്തികൾക്കപ്പുറം ഗുരുതരമായ ആശങ്കകളാണ് ഉയർത്തുന്നത്. വ്യക്തികളുടെ ആശയങ്ങളുടെ അന്തഃസത്ത ചർച്ച ചെയ്യുന്നതിന് പകരം അവരെ ലേബലുകൾ ഒട്ടിച്ച് തള്ളിക്കളയുന്നത് നമ്മുടെ ഭരണഘടന ആവശ്യപ്പെടുന്ന ശാസ്ത്രബോധത്തെയാണ് തകർക്കുന്നത്" അവർ മൂന്ന് പേജുള്ള തുറന്ന കത്തിലൂടെ വ്യക്തമാക്കി.
മുൻകാലങ്ങളിൽ അസാധ്യമെന്ന് കരുതിയ പല ആശയങ്ങളും പിന്നീട് ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ടിട്ടുണ്ടെന്നും, അന്നത്തെ കാലത്ത് വ്യാപകമായി അംഗീകരിക്കപ്പെട്ട പല വിശ്വാസങ്ങളും പിന്നീട് തള്ളിക്കളയപ്പെട്ടിട്ടുണ്ടെന്നും ചരിത്രം ഓർമ്മിപ്പിക്കുന്നു.നമ്മുടെ ശാസ്ത്രജ്ഞരും പണ്ഡിതന്മാരും അധ്യാപകരും അവഹേളനപരമായ ലേബലുകൾ ഭയക്കാതെ പൊതുചർച്ചകളിൽ പങ്കെടുക്കണം. അവരുടെ വാദങ്ങളെ വിമർശിക്കുക, തെളിവുകളെ ചോദ്യം ചെയ്യുക, ഉയർന്ന നിലവാരം ആവശ്യപ്പെടുക, എന്നാൽ അക്കാദമിക മികവിനെത്തന്നെ ചെറുതാക്കി കാണിക്കരുത് എന്നും കത്തിൽ പറയുന്നുണ്ട്.
ഡിആർഡിഒ അക്കാദമിക് എക്സലൻസ് അവാർഡ്, ഇന്ത്യൻ ഇലക്ട്രോണിക്സ് ആൻഡ് സെമികണ്ടക്ടർ അസോസിയേഷൻ ടെക്നോ വിഷനറി അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ ഇൻഡസ്ട്രി ഗ്രേഡ് മൈക്രോപ്രൊസസ്സറിന് പിന്നിലെ പ്രധാന വഴികാട്ടി അദ്ദേഹമാണ്. രാജ്യത്തെ ഏറ്റവും മികച്ച സാങ്കേതിക ബുദ്ധികളിൽ ഒരാളാണ് അദ്ദേഹം എന്നതിൽ സംശയമില്ല, കത്തിൽ പറയുന്നു.
ചൊവ്വാഴ്ച ലോക്സഭയിൽ 'പരിക്ഷാ ക്രമക്കേട് തടയൽ ബിൽ, 2026'-ൽ സംസാരിക്കവെയാണ് പ്രിയങ്ക ഗാന്ധി ഈ പരാമർശങ്ങൾ നടത്തിയത്. ആരുടെയും പേര് പരാമർശിച്ചിട്ടില്ലെങ്കിലും, അവരുടെ പരാമർശങ്ങൾ കാമകോടിയെ ഉദ്ദേശിച്ചുള്ളതാണെന്നാണ് പരക്കെ വ്യാഖ്യാനിക്കപ്പെട്ടത്.

Comments