പി എം ശ്രീ പദ്ധതിയിൽ മുൻ സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനാൽ അത് മുന്നോട്ടുകൊണ്ടുപോകേണ്ടിവരുമെന്ന യുഡിഫ് വാദത്തിനെതിരെ രൂക്ഷ വിമർശനവുമായി പി. രാജീവ്. അങ്ങനെയാണെങ്കിൽ സർക്കാർ രാജിവെച്ച് എൽ ഡി എഫ് ഭരിക്കട്ടെയെന്ന് അദ്ദേഹം പ്രതികരിച്ചു.
പദ്ധതി വേണ്ടെന്ന നിലപാട് എടുത്ത ശേഷം അതുമായി ബന്ധപ്പെട്ട് ഒരു നടപടിയും മുന്നോട്ടുകൊണ്ടുപോയിട്ടില്ലെന്ന് പി. രാജീവ് പറഞ്ഞു. കേന്ദ്രത്തിന് മുന്നിൽ സർക്കാർ കീഴടങ്ങിയെന്നും, പ്രതിപക്ഷത്തിരിക്കുമ്പോൾ വെല്ലുവിളിക്കുന്നത് മാത്രം പോരാ, ഭരിക്കാൻ നട്ടെല്ല് വേണമെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിൽ ഇപ്പോൾ ബിജെപിക്ക് വേണ്ടിയുള്ള ഭരണമാണ് നടക്കുന്നതെന്നും ആരോപിച്ചു.
വഖഫ് വിഷയത്തിലും സർക്കാർ ബിജെപിക്ക് വഴങ്ങിയെന്ന് ആരോപിച്ച അദ്ദേഹം, ഡൽഹി സമരത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിന്നീട് സമരക്കാർക്കെതിരെ കേസെടുത്തതും ചൂണ്ടിക്കാട്ടി. പി എം ശ്രീ നടപ്പാക്കില്ലെന്ന് തീരുമാനിച്ചാൽ കേന്ദ്രം നിർബന്ധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ഫണ്ടല്ല പ്രശ്നമെന്ന് തിരിച്ചറിഞ്ഞ എൽ ഡി എഫ് സർക്കാർ സ്വീകരിച്ച പോലെ കോടതിയെ സമീപിക്കേണ്ടതായിരുന്നുവെന്നും പി. രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയും ഷംസുദ്ദീനും കുഞ്ഞാലിക്കുട്ടിയും ആർഎസ്എസ് അജണ്ട നടപ്പാക്കുന്നവരായി മാറിയെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന നിലപാടാണ് യു ഡി എഫ് ആവർത്തിച്ചത്. ധാരണാപത്രത്തിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നാണ് യു ഡി എഫ് യോഗത്തിലെ തീരുമാനം. പദ്ധതി ഏത് സ്കൂളുകളിൽ നടപ്പാക്കണമെന്നത് യു ഡി എഫ് തീരുമാനിക്കുമെന്നും, ഏത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്ന് സർക്കാർ മന്ത്രിസഭാ ഉപസമിതി റിപ്പോർട്ടിന് ശേഷം തീരുമാനിക്കുമെന്നും കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കി.
കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട ഫണ്ടുകൾ ആരുടെയും ഔദാര്യമല്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. യു ഡി എഫ് സർക്കാർ ബോർഡുകൾ പിരിച്ചുവിട്ടുവെന്ന പരാതിക്ക് ഇടവരുത്തരുതെന്നും, ഏറ്റവും മാന്യമായി പിരിഞ്ഞുപോകുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യ-വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്ന ശ്രമങ്ങൾക്ക് യു ഡി എഫ് പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments