ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ഒമ്പതാം ദിവസം പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും സഭാബഹിഷ്കരണത്തിനിടയിലും രാജ്യസഭയിൽ 'ആന്റി-പേപ്പർ ലീക്ക്' ബിൽ (പൊതു പരീക്ഷാ ഭേദഗതി ബിൽ, 2026) പാസാക്കി. ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. ബുധനാഴ്ച ലോക്സഭ പാസാക്കിയ ഈ ബില്ലിന് രാജ്യസഭ കൂടി അംഗീകാരം നൽകിയതോടെ പാർലമെന്റ് ഇത് ഔദ്യോഗികമായി പാസാക്കി.
ബില്ല് പാസ്സാക്കി കഴിഞ്ഞ് പ്രതിപക്ഷം സഭ വിട്ടിറങ്ങി. ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ വാക്കൗട്ട്. ഡൽഹിയിൽ വിദ്യാർത്ഥി പ്രക്ഷോഭകർക്ക് നേരെ കണ്ണീർ വാതകവും പോലീസ് നടപടിയും നടത്താൻ ഉത്തരവിട്ടത് ആരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.
ബില്ല് നിയമമാകുന്നതോടെ, പരീക്ഷകളിൽ ക്രമക്കേടുകൾ നടത്തുകയോ ചോദ്യപേപ്പർ ചോർത്തുകയോ ചെയ്യുന്ന വ്യക്തികൾക്ക് 5 വർഷം മുതൽ 10 വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. സംഘടിതമായ പേപ്പർ ചോർച്ച കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് 7 വർഷം തടവും 10 കോടി രൂപ വരെ പിഴയുമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യാൻ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ബിൽ അധികാരം നൽകുന്നു. കുറ്റപത്രം സമർപ്പിച്ച് മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും ഇതിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ചർച്ചയ്ക്ക് മറുപടി നൽകാൻ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് എഴുന്നേറ്റപ്പോൾ, ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ ഹാജരാകണമെന്ന് കോൺഗ്രസ് എംപിയും രാജ്യസഭയിലെ ഉപനേതാവുമായ പ്രമോദ് തിവാരി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ ഈ ആവശ്യം തള്ളിക്കളയുകയും മന്ത്രിയോട് മറുപടി തുടരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. മന്ത്രി മറുപടി പറയുന്ന സമയത്ത് പ്രതിപക്ഷം ഇറങ്ങിപ്പോയത് ഉത്തരവാദിത്തമില്ലായ്മയാണെന്ന് രാജ്യസഭാ നേതാവ് ജെ.പി. നദ്ദ രൂക്ഷമായി വിമർശിച്ചു.

Comments