താനെ: മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണ് നാലുമരണം. അനേകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് പവര്‍ലൂം നഗരമായ ബാലാജി നഗറിലെ കൊഹിനൂര്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണത്.
കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടയിലാണ് ദുരന്തമുണ്ടായത്. ഓരോ നിലയിലും 12 മുറികള്‍ വീതം ആകെ 48 മുറികളുള്ളതായിരുന്നു ഈ കെട്ടിടമെന്ന് മുനിസിപ്പല്‍ അധികാരികള്‍ പറഞ്ഞു. നഗരസഭ ഈ കെട്ടിടം അപകടാവസ്ഥയിലുള്ളതായി പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 9 മണിയോടെ കെട്ടിടത്തില്‍ നിന്ന് വലിയ ശബ്ദങ്ങള്‍ കേട്ടതായി ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
അപകടം മണത്തറിഞ്ഞ നാട്ടുകാര്‍ ഉടന്‍ തന്നെ പല കുടുംബങ്ങളെയും മറ്റ് സ്ഥലങ്ങളിലേക്ക് ഒഴിപ്പിക്കാന്‍ സഹായിച്ചു. എങ്കിലും, ചില താമസക്കാര്‍ പുറത്തേക്ക് ഇറങ്ങിക്കൊണ്ടിരിക്കവെ കെട്ടിടത്തിന്റെ 'ബി' വിംഗ് ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് (എന്‍.ഡി.ആര്.എഫ്), താാനെ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് (ടി.ഡി.ആര്.എഫ്), പ്രാദേശിക ഫയര്‍ഫോഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ തോതിലുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഒരു ഡോഗ് സ്ക്വാഡ്, നാല് ഫയര്‍ എഞ്ചിനുകള്‍, രണ്ട് ആംബുലന്‍സുകള്‍, മണ്ണുനീക്കാനുള്ള വലിയ യന്ത്രങ്ങള്‍ എന്നിവ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

Comments