മലയാളത്തിലെ യുവനടിമാരില്‍ ഏറെ ആരാധകരുളള താരമാണ് അനശ്വര രാജന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനശ്വര പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം വൈറലാകാറുണ്ട്.
ഇപ്പോഴിതാ, കുടുംബത്തോടും സുഹൃത്തുക്കള്‍ക്കുമൊപ്പം മഴക്കാലം ആസ്വദിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. നാട്ടിലെ പാടത്ത് ചൂണ്ടയിടുന്ന ചിത്രങ്ങളും കൂട്ടുകാരികള്‍ക്കൊപ്പം മഴയത്ത് കുളത്തില്‍ നീന്താന്‍ പോകുന്നതിന്റെ ദൃശ്യങ്ങളുമെല്ലാം അനശ്വര പങ്കുവച്ചിട്ടുണ്ട്.
'' എന്റെ ലോകത്തു നിന്നുളള ചില മഴ ദിവസങ്ങള്‍'' എന്ന അടിക്കുറിപ്പോടെയാണ് അനശ്വര ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധി ആരാധകര്‍ താരം പങ്കുവച്ച പോസ്റ്റിന് കമന്റും ലൈക്കുമായി എത്തി.

2017 ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാതയിലൂടെ മഞ്ജു വാര്യരുടെ മകളായിട്ടായിരുന്നു അനശ്വരയുടെ സിനിമയിലേക്കുള്ള വരവ്. പിന്നീട് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, നേര്, പൈങ്കിളി തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. മലയാളത്തിനു പുറമെ തമിഴിലും അനശ്വര സജീവമാണ്.

Comments