മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് വിസ്മയ മോഹന്‍ലാല്‍. അച്ഛന്റെയും സഹോദരന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് ചുവടുവെക്കുകയാണ് വിസ്മയ. ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി ആദ്യമെത്തിയ താരങ്ങളില്‍ ഒരാളായിരുന്നു വിസ്മയ. മറ്റുളളവര്‍ മടിച്ചു നിന്നപ്പോള്‍ ഉറച്ച നിലപാടെടുത്ത വിസ്മയ്ക്ക് മലയാളികള്‍ കയ്യടിച്ചിരുന്നു.
അതേസമയം നിലാപാടിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും വിസ്മയയ്ക്ക് നേരിടേണ്ടി വന്നിരുന്നു. വിസ്മയയുടെ ആദ്യ ചിത്രമായ തുടക്കത്തിനെതിരെ ശക്തമായ ബോയ്‌ക്കോട്ട് കാംപെയ്‌നും നടന്നിരുന്നു. ഇപ്പോഴതാ ഇതില്‍ തന്റെ അഭിപ്രായം തുറന്നു പറയുകയാണ് വിസ്മയ. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വിസ്മയയുടെ പ്രതികരണം.
‘താരപുത്രിയായതിനാല്‍ എന്ത് ചെയ്താലും മൈക്രോസ്‌കോപ്പിലൂടെയാകും നോക്കുക. പുസ്തകം എഴുതിയിട്ടുണ്ട്, പക്ഷെ അത് കാണുക വിസ്മയ മോഹന്‍ലാലിന്റെ പുസ്തകം എന്ന നിലയിലായിരിക്കും. ഈയ്യടുത്ത് ജന്തര്‍ മന്തര്‍ സമരത്തെക്കുറിച്ച് പോസ്റ്റിട്ടിരുന്നു. അത് വലിയ ചര്‍ച്ചയായി. ജീവിതം ഒരു മൈക്രോസ്‌കോപ്പിലായെന്നോ ഗോള്‍ഡ് ഫിഷ് ജീവിതം ആയെന്നോ തോന്നിയിട്ടുണ്ടോ?'' എന്നായിരുന്നു അവതാരകനായ ഭരദ്വാജ് രംഗന്‍ ചോദിച്ചത്.
‘സത്യം പറഞ്ഞാല്‍ ഞാനൊരു മൈക്രോസ്‌കോപ്പിന് താഴെയാണ് ജീവിക്കുന്നതെന്ന് തോന്നിയിട്ടില്ല. കാരണം ഞാന്‍ കേരളത്തിലല്ല ജീവിച്ചത്. കൂടുതലും പുറത്തായിരുന്നു. അതിനാല്‍ അത്രത്തോളം അനുഭവിക്കേണ്ടി വന്നിട്ടില്ല. ആളുകള്‍ ജഡ്ജ് ചെയ്യും. കാരണം ഞാന്‍ എന്റെ അച്ഛന്റെ മകളാണ്. അതിനാലുള്ള പ്രതീക്ഷയുണ്ടാകും. അതുപോലെ ചിലര്‍ക്ക് അദ്ദേഹത്തെ ഇഷ്ടമായിരിക്കും, ചിലര്‍ക്ക് ഇഷ്ടമല്ലായിരിക്കും. അതും എന്നിലേക്ക് വരും ’എന്നാണ് വിസ്മയ പറഞ്ഞത്.
‘പക്ഷെ ഞാന്‍ കമന്റ് നോക്കാറില്ല. എയര്‍പോര്‍ട്ടില്‍ അച്ഛന്റെ കൂടെ പോകുമ്പോഴൊക്കെ ഒരുപാട് പേര്‍ നോക്കും. അതല്ലാതെ എനിക്ക് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല’. എന്നും വിസ്മയ പറയുന്നു.
സഹോദരന്‍ ഉപദേശങ്ങളൊന്നും തന്നിട്ടില്ല. പക്ഷെ, എല്ലാകാര്യവും അദ്ദേഹവുമായി സംസാരിക്കാറുണ്ട്. ഇതാണ് ജീവിതം, നീയെന്ത് പറഞ്ഞാലും അതിന് പ്രത്യാഘാതങ്ങളുണ്ടാകും എന്ന് പറഞ്ഞു. എന്റെ സുഹൃത്ത് വിളിച്ചിട്ട് പറഞ്ഞത്, എനിക്ക് എന്ത് വേണമെങ്കിലും പോസ്റ്റ് ചെയ്യാം, പക്ഷെ നീ രണ്ട് തവണ ആലോചിക്കണം എന്ന് പറഞ്ഞു എന്നും വിസ്മയ പറയുന്നു.

Comments