അച്ഛനായ സന്തോഷം പങ്കുവെച്ച് തമിഴ് നടന്‍ കവിന്‍. തനിക്കും ഭാര്യ മോണിക്കയ്ക്കും ഇരട്ടക്കുട്ടികള്‍ പിറന്ന വിവരം താരം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ആരാധകരും സുഹൃത്തുക്കളും സിനിമാ മേഖലയിലെ സഹപ്രവര്‍ത്തകരും തുടങ്ങി നിരവധിപ്പേരാണ് കമന്റ് ബോക്‌സില്‍ ആശംസകളുമായി എത്തിയത്.
"ഞങ്ങളുടെ ജീവിതത്തിന് ഇരട്ടി സന്തോഷം നല്‍കി അനുഗ്രഹിച്ചതിന് ദൈവത്തിനു നന്ദി പറയുന്നു. ഞങ്ങള്‍ക്ക് ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും പിറന്നു." താരം കുറിച്ചു. 2023 ഓഗസ്റ്റിലായിരുന്നു കവിനും സുഹൃത്തായിരുന്ന മോണിക്ക ഡേവിഡും തമ്മിലുള്ള വിവാഹം. സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍, മഞ്ജിമ മോഹന്‍, സനം ഷെട്ടി, അപര്‍ണ ദാസ് തുടങ്ങി നിരവധി പ്രമുഖര്‍ താര ദമ്പതികൾക്ക് ആശംസകള്‍ അറിയിച്ചെത്തിയിട്ടുണ്ട്.

വിജയ് ടിവിയുടെ 'കനാ കാണും കാലങ്ങള്‍' എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് കവിന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. 2017-ല്‍ 'സത്രിയന്‍' എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം ചലച്ചിത്ര രംഗത്ത് ശ്രദ്ധനേടുന്നത്. തുടര്‍ന്ന് 'ബിഗ് ബോസ്' റിയാലിറ്റി ഷോയില്‍ എത്തിയതോടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു.
പിന്നീട് 'നട്പുന്നാ എന്നാനു തെരിയുമാ' എന്ന ചിത്രത്തിലൂടെ നായകനിരയിലേക്കെത്തി. കരിയറില്‍ കവിൻ വലിയ വിജയം സ്വന്തമാക്കിയത് 2023-ല്‍ റിലീസായ 'ഡാഡ' എന്ന ചിത്രത്തിലൂടെയാണ്.
ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്കൊപ്പമുള്ള 'ഹായ്' ആണ് കവിന്റെ അടുത്ത റിലീസ് ചിത്രം. ഒരു റൊമാന്റിക് കോമഡി ചിത്രമായ ഇത് ഓഗസ്റ്റ് 14-ന് ലോകമെമ്പാടും റിലീസ് ചെയ്യും.

Comments