മലയാളത്തിന്റെ താരവിസ്മയം മോഹന്‍ലാലിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മക്കളായ പ്രണവും വിസ്മയയും കൗമാരത്തിലേക്ക് കടന്നപ്പോള്‍ മുതല്‍ ഇവരുടെ സിനിമയിലേക്കുള്ള എന്‍ട്രിയെക്കുറിച്ച് ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയതാണ്. കാത്തിരിപ്പുകള്‍ക്ക് അവസാനം പ്രണവ് മികച്ച സിനിമകളുടെ ഭാഗമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകഹൃദയം കീഴടക്കിയ താരപുത്രന്‍ സിനിമയിലെത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും ആകെ ചെയ്തത് 11 സിനിമകള്‍ മാത്രമാണ്.
അതിനു ശേഷം വിസ്മയ സിനിമയിലേക്ക് എത്തുമോ എന്ന ചോദ്യമാണ് മോഹന്‍ലാലിനോട് ആരാധകര്‍ ചോദിച്ചു കൊണ്ടിരുന്നത്. ജൂഡ് ആന്റണിയുടെ ‘തുടക്കം’ സിനിമയിലൂടെ ആ കാത്തിരിപ്പിനും വിരാമമായിരിക്കുകയാണ്. സിനിമയുടെ ആദ്യ ഗാനം റിലീസ് ചെയ്തതോടെ അച്ഛനെപ്പോലെ സ്വഭാവിക അഭിനയാണ് മകള്‍ക്കുമുള്ളതെന്ന് ആരാധകര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. സിനിമയിലെ ഗാനവും വിസ്മയയുടെ സീനുകളുമെല്ലാം വൈറലായി മാറി കഴിഞ്ഞു. താരപുത്രി എന്നതിന് അപ്പുറം വിദ്യാർത്ഥി സമരത്തിന് പിന്തുണ അറിയിച്ചതിനുശേഷം വലിയൊരു ജനപിന്തുണ വിസ്മയയ്ക്ക് ലഭിക്കുന്നുണ്ട്.
ഇപ്പോഴിതാ റിലീസ് കാത്തിരിക്കുന്ന തന്റെ ആദ്യ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളും സിനിമയിലേക്കുള്ള എന്‍ട്രിയെക്കുറിച്ചും സംസാരിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍. ആദ്യമായിട്ടാണ് ഒരു അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ട് സിനിമാ വിശേഷങ്ങളും തന്നെ ചുറ്റിപ്പറ്റി വന്ന വിവാദങ്ങളെക്കുറിച്ചും താരപുത്രി മനസ്സു തുറന്നത്. ചേട്ടനെപ്പോലെ തന്നെ അഭിമുഖത്തില്‍ പ്രത്യക്ഷപ്പെടാന്‍ വിസ്മയയും മടി കാണിക്കുമെന്നും ആ പാത പിന്തുടരുമെന്നുമാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ അത് തിരുത്തിക്കുറിക്കുന്നതാണ് ഈ അഭിമുഖം. തന്റെ സ്കൂള്‍ കാലഘട്ടത്തെക്കുറിച്ചും സെലിബ്രിറ്റി ലൈഫിനെക്കുറിച്ചുമെല്ലാം വിസ്മയ അഭിമുഖത്തില്‍ മനസ്സു തുറക്കുന്നുണ്ട്.
‘‘അച്ഛൻ വലിയ സ്റ്റാറാണെന്ന് തിരിച്ച് അറിഞ്ഞ നിമിഷം എന്നൊന്നും പറയാനില്ല. ഞാൻ അങ്ങനെയാണ് വളർന്നത്. മോഹന്‍ലാലിന്റെ മകളാണ് എന്ന തരത്തിലുള്ള വലിയൊരു സ്റ്റാര്‍ഡം ചെറുപ്പം മുതലേ അനുഭവപ്പെട്ടിട്ടില്ല. അതിനാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊന്നും എനിക്ക് അറിയില്ലായിരുന്നു. ഞാൻ പഠിച്ചിരുന്നത് ഊട്ടിയിലെ ഒരു ഇന്റർനാഷണല്‍ സ്കൂളിലായിരുന്നു. അവിടെ കുട്ടികള്‍ക്കൊന്നും എന്റെ അച്ഛന്‍ ഇത്രവലിയ സ്റ്റാറാണ് എന്നൊന്നും അറിയില്ല. സ്റ്റാഫ്‌സിന് അറിയാമായിരുന്നു. അവർ ചോദിക്കുമായിരുന്നു എന്നതിനപ്പുറത്തേക്ക് അച്ഛന്റെ സ്റ്റാര്‍ഡം ഞങ്ങളെ ബാധിച്ചിട്ടില്ല. എല്ലാം വളരെ സാധാരണവും സ്വാഭാവികവുമായിരുന്നു.
പക്ഷേ ഒരു സംഭവമുണ്ട് എല്ലാ വാരാന്ത്യങ്ങളിലും ഞങ്ങള്‍ സിനിമകള്‍ കാണുമായിരുന്നു. ഒരിക്കല്‍ ടെലിവിഷനില്‍ എന്റെ അച്ഛൻ അഭിനയിച്ച സിനിമ വന്നപ്പോള്‍ എല്ലാവരും അത് മായയുടെ അച്ഛനല്ലേ എന്ന് പറഞ്ഞ് എന്നെ നോക്കാൻ തുടങ്ങി. അപ്പോള്‍ എനിക്ക് വല്ലാതെ നാണമായി. അച്ഛനെക്കുറിച്ച് ലജ്ജ തോന്നിയതുകൊണ്ടല്ല എല്ലാവരുടെയും ശ്രദ്ധ പെട്ടെന്ന് എന്നിലേക്ക് തിരിഞ്ഞതുകൊണ്ടാണ് ദയവായി ചാനല്‍ മാറ്റൂ എന്ന് ഞാൻ പറഞ്ഞതും ഓർക്കുന്നു.
അതല്ലാതെ ഒരിക്കലും ഞാൻ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാണെന്ന് തോന്നിയിട്ടില്ല. അച്ഛൻ സിനിമയില്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ കഥാപാത്രത്തെയും ഇത് എന്റെ അച്ഛനാണ് എന്ന വികാരത്തെയും വേർതിരിച്ച് കാണാൻ കഴിയാറുണ്ടെന്നും ഇല്ലെന്നും പറയാം. പ്രത്യേകിച്ച് സങ്കടമുള്ള സിനിമകള്‍ കാണുമ്പോള്‍ എനിക്ക് അത് കൂടുതല്‍ തീവ്രമായി അനുഭവപ്പെടും. കാരണം എവിടെയോ മനസില്‍ ഇത് എന്റെ അച്ഛനല്ലേ എന്ന ചിന്ത ഉണ്ടാകും. അതേസമയം കഥാപാത്രമായും കാണും. ശരിക്കും അതിന് എങ്ങനെ മറുപടി പറയണമെന്ന് എനിക്ക് തന്നെ അറിയില്ല. അഭിനയിക്കണമെന്ന ആഗ്രഹം വീട്ടില്‍ പറഞ്ഞത് അടുത്തിടെയാണ്. എനിക്ക് എപ്പോഴും നാടകത്തോടായിരുന്നു വലിയ ഇഷ്ടം.
ഇപ്പോള്‍ ഈ അഭിമുഖം നല്‍കുന്നതുപോലും എനിക്ക് വലിയ ടെൻഷനാണ്. കാരണം എനിക്ക് സഭാകമ്പം വളരെ കൂടുതലാണ്. പക്ഷെ സ്റ്റേജില്‍ അഭിനയിക്കുമ്പോഴാണ് ഞാൻ യഥാർത്ഥത്തില്‍ ഏറ്റവും ലൈഫ് അനുഭവിച്ചിരുന്നത്. ഇതാണ് എനിക്ക് ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള കാര്യം എന്ന് അപ്പോഴാണ് തോന്നിയത്. സിനിമയിലും ഒരിക്കല്‍ ശ്രമിക്കണമെന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. പക്ഷെ അത് തുറന്ന് പറയാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. കുറച്ച് വർഷങ്ങള്‍ക്ക് മുമ്പാണ് ഞാൻ അത് അമ്മയോട് പറഞ്ഞത്.
ഇപ്പോള്‍ ഇത് സംഭവിച്ചു. ഇപ്പോഴല്ലെങ്കില്‍, പിന്നെയില്ല എന്നത് പോലെയായിരുന്നു. ഈ കഥയുമായി ജൂഡ് ചേട്ടന്‍ വരികയായിരുന്നു. നീ യെസ് പറയാനാണോ നോ പറയാനാണോ പോകുന്നതെന്ന് അമ്മ ചോദിച്ചു കൊണ്ടിരുന്നു. ഞാനും തീരുമാനം മാറ്റിക്കൊണ്ടിരുന്നു. എന്റെ ശരീരപ്രകൃതിയും മലയാളം ശരിയായി സംസാരിക്കാന്‍ അറിയില്ല എന്നതിനെക്കുറിച്ചൊക്കെ ഓവര്‍ തിങ്കിങ് ആയിരുന്നു. പക്ഷെ ഒടുവില്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.
ചേട്ടൻ ഉപദേശങ്ങളൊന്നും തന്നിട്ടില്ല. പക്ഷേ എല്ലാ കാര്യവും അദ്ദേഹവുമായി സംസാരിക്കാറുണ്ട്. ഇതാണ് ജീവിതം. നീ എന്ത് ചെയ്താലും അതിന് പ്രത്യാഘാതങ്ങളുണ്ടാകും. സിനിമ ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ, ‘പോയി അടിച്ചു പൊളിക്ക്’ എന്നാണ് ചേട്ടന്‍ പറഞ്ഞത്. അദ്ദേഹം ഒരു നല്ല സഹോദരനാണ്. ഞങ്ങൾ തമ്മിൽ വഴക്കൊക്കെ ഉണ്ടാകാറുണ്ട്. പക്ഷേ അത് കുറച്ച് നേരത്തേക്ക് മാത്രമേ ഉള്ളൂ. കുറച്ച് കഴിഞ്ഞാൽ വീണ്ടും പഴയപോലെ എല്ലാം നോർമലായി, ചിൽ ആയിരിക്കും...
സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ ഒരു മൈക്രോസ്‌കോപ് നിരീക്ഷണത്തിലാണെന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം ഞാന്‍ കേരളത്തിലല്ല ജീവിച്ചത്. അധികവും പുറത്തായിരുന്നു. എന്റെ അച്ഛന്‍ മോഹന്‍ലാലാണ് എന്നതുകൊണ്ട് ഞാനൊരു കാര്യം പറഞ്ഞാല്‍ ജനങ്ങള്‍ ജഡ്ജ്‌മെന്റല്‍ ആവും എന്ന് എനിക്ക് പിന്നീടാണ് തിരിച്ചറിയാന്‍ സാധിച്ചത്. അച്ഛനെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും അവരുടെ അഭിപ്രായ പ്രകടനങ്ങളും എല്ലാം അതില്‍ ഉണ്ടാവാം.
പക്ഷെ അത് ഞാന്‍ നോക്കാറില്ല. ഞാന്‍ കമന്റുകള്‍ നോക്കിയിട്ടില്ല. അച്ഛനൊപ്പം പോവുമ്പോള്‍ എനിക്ക് നേരെ ഒരുപാട് കണ്ണുകളുണ്ടാവും. ഒരുപാടാളുകള്‍ എന്നെ നോക്കുന്നുണ്ടാവും എന്നൊക്കെ അറിയാം. പക്ഷെ അതിനപ്പുറം ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഇത്രയധികം മൈക്രോസ്‌കോപ് ചെയ്യും എന്നതിനെ കുറിച്ച് എനിക്ക് ധാരണ ഉണ്ടായിരുന്നില്ല...’’ വിസ്മയ പറഞ്ഞു. ഗലാട്ട പ്ലസ്സില്‍ ഭരദ്വാജ് രംഗനുമായി വിശേഷങ്ങള്‍ പങ്കിട്ടപ്പോഴാണ് താരപുത്രി മനസ്സു തുറന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘തുടക്കം’. 2018 എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ തുടങ്ങിയ നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സെൻസറിങ് പൂർത്തിയായ ചിത്രം ഓഗസ്റ്റ് 7ന് തീയേറ്ററുകളിലെത്തും.

Comments