സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങി നടന്‍ ധനുഷ്. തന്റെ ജന്മദിനത്തെക്കുറിച്ചുളള ധനുഷിന്റെ വാക്കുകളാണ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായരിക്കുന്നത്. ജൂലൈ 28 ന് ആരാധകര്‍ നടത്തിയ രക്തദാന ക്യാമ്പില്‍ സംസാരിക്കവെ താരം പറഞ്ഞ വക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നാലാം ക്ലാസ് വരെ തന്റെ ജന്മദിനം എന്നായിരുന്നുവെന്ന് അറിയില്ലായിരുന്നു എന്നാണ് ധനുഷ് പറയുന്നത്.
‘കുട്ടിയായിരിക്കെ, സഹപാഠികള്‍ അവരുടെ ജന്മദിനത്തില്‍ നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും മിഠായി വിതരണം ചെയ്യുന്നത് കണ്ടിട്ടുണ്ട്. അത് വളരെ സ്‌പെഷ്യല്‍ ആയ ഒന്നായിട്ടാണ് കരുതിയത്. നാലാം ക്ലാസ് വരെ എനിക്ക് എന്റെ ജന്മദിനം അറിയുക പോലുമുണ്ടായിട്ടില്ല. സ്‌കൂളില്‍ ഇതൊക്കെ കണ്ട് എനിക്കും ആഘോഷിക്കാന്‍ തോന്നി.
എന്റെ മനസിലെ ചിന്ത ഞാന്‍ പോയി സഹോദരിയോട് പറഞ്ഞു. അവള്‍ അച്ഛനോടും അമ്മയോടിച്ച് ചോദിച്ച ശേഷം എന്റെ ജന്മദിനം ജൂലൈ 28 ന് ആണെന്ന് പറഞ്ഞു’ താരം പറയുന്നു. തന്റെ വീട്ടില്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നത് പൊങ്കലിനും ദീപാവലിയ്ക്കും മാത്രമായിരുന്നു. അന്ന് താന്‍ നിര്‍ബന്ധം പിടിച്ചതിനാല്‍ പുതിയ വസ്ത്രവും കൂട്ടുകാര്‍ക്ക് നല്‍കാന്‍ മിഠായിയും വാങ്ങി തന്നുവെന്നുമാണ് ധനുഷ് പറയുന്നത്.
വിഡിയോ വൈറലായതോടെ ധനുഷിനെ ട്രോളി നിരവധി പേരാണ് എത്തിയത്. 'നാലാം ക്ലാസ് വരെ പിറന്നാള്‍ എന്നാണെന്ന് അറിയില്ലെന്നോ? ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ? 80കളിലും 90 കളിലും ജനിച്ച മിക്കവര്‍ക്കും പൊങ്കാലിനും ദീപാവലിയ്ക്കുമാണ് പുതിയ ഡ്രസ് കിട്ടിയിരുന്നത്, കഥാരചന മത്സരത്തില്‍ പങ്കെടുക്കാന്‍ പ്ലാനുണ്ടോ?' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.
'അന്ന് നിങ്ങള്‍ പറഞ്ഞു, ഇഡ്ഡലി കഴിക്കാന്‍ കഷ്ടപ്പെട്ടുവെന്ന്. ഇന്ന് പറയുന്നു ബര്‍ത്ത് ഡെയ്ക്ക് പുതിയ ഡ്രസ് കിട്ടിയിട്ടില്ലെന്ന്. ആരാണ് നിങ്ങളോട് ഈ കള്ളക്കഥകളൊക്കെ പറഞ്ഞാല്‍ സാധാരണക്കാര്‍ പിന്നാലെ വരുമെന്ന് പറഞ്ഞ് തരുന്നത്?' എന്നാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്.
കരയാണ് ധനുഷിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഓം, തമിഴ് മുരുഗന്‍ തുടങ്ങിയവയാണ് ധനുഷിന്റേതായി അണിയറയിലുള്ള സിനിമകള്‍.

Comments