More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

100 കിലോ ഭാരം, പടികള്‍ കയറുമ്പോള്‍ ശ്വാസം മുട്ടും; മുവായ് തായ് പരിശീലനത്തെക്കുറിച്ച് വിസ്മയ മോഹന്‍ലാല്‍

Authored by Web Desk | Last updated: 31 Jul 2026, 1:10 PM | 2 min read

Print
100 കിലോ ഭാരം, പടികള്‍ കയറുമ്പോള്‍ ശ്വാസം മുട്ടും; മുവായ് തായ് പരിശീലനത്തെക്കുറിച്ച് വിസ്മയ മോഹന്‍ലാല്‍
മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് വിസ്മയ മോഹന്‍ലാല്‍. ഇപ്പോഴിതാ അഭിനയരംഗത്തേക്കുളള പ്രവേശനത്തിനൊപ്പം വ്യക്തിപരമായ മാറ്റങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് വിസ്മയ. ഒരുകാലത്ത് ഏകദേശം 100 കിലോ ഭാരമുണ്ടായിരുന്നെന്നും പടികള്‍ കയറാന്‍ പോലും ശ്വാസം മുട്ടുന്ന അവസ്ഥയിലായിരുന്നുവെന്നും വിസ്മയ പറയുന്നു. മുവായ് തായ് പരിശീലനമാണ് തന്റെ ശരീരത്തെ മാറ്റിമറിച്ചതെന്നും താരം വെളിപ്പെടുത്തി. ഗലാട്ട പ്ലസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വിസ്മയയുടെ പ്രതികരണം.

‘അത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായിരുന്നു. അന്ന് ഞാൻ തീർത്തും ഫിറ്റല്ലായിരുന്നു. ഫിറ്റ്നസും ശരീരഭാരവും രണ്ടും രണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. 98 കിലോ ഭാരമുണ്ടെങ്കിലും ഒരാൾ ഫിറ്റായിരിക്കാം. പക്ഷേ ഞാൻ ഏകദേശം 100 കിലോ ഭാരമുണ്ടായിരുന്ന സമയത്ത് പടികൾ കയറാൻ പോലും ബുദ്ധിമുട്ടായിരുന്നു. കയറിയാൽ ശ്വാസംമുട്ടും. എന്റെ സുഹൃത്തുക്കൾ പോലും "എന്തിനാണ് ഇത്രയും കിതയ്ക്കുന്നത്?" എന്ന് ചോദിക്കുമായിരുന്നു.

അങ്ങനെയിരിക്കെയാണ് തായ്‌ലൻഡിൽ പോയത്. അവിടെ എന്തെങ്കിലും പുതിയത് പരീക്ഷിക്കാമെന്ന് വിചാരിച്ചു. കോ സാമുയിയിലെ ഫിറ്റ്‌കോ എന്ന സ്ഥലത്താണ് മുവായ് തായ് പരിശീലനം തുടങ്ങിയത്. ആദ്യമൊന്നും അത് എനിക്ക് ഇഷ്ടമായിരുന്നില്ല. വളരെ ബുദ്ധിമുട്ടുള്ള പരിശീലനമാണെന്ന് തോന്നി.

പിന്നീട് കോവിഡ് വന്നു. അതോടെ നാട്ടിലേക്ക് മടങ്ങാതെ അവിടെ തന്നെ തുടരുകയായിരുന്നു. അപ്പോഴാണ് ഈ പരിശീലനം ഞാൻ ശരിക്കും ആസ്വദിക്കാൻ തുടങ്ങിയത്.കലകളായാലും ആയോധനകലകളായാലും ഒരു പ്രത്യേകതയുണ്ട്. അത് ചെയ്യുമ്പോൾ മറ്റെല്ലാ ചിന്തകളും മാറും. ആ നിമിഷത്തിൽ ചെയ്യേണ്ട കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ഒരു മണിക്കൂർ നേരത്തേക്ക് പഞ്ച്, കിക്ക്, പരിശീലനം എന്നിവയെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. അത് മനസ്സിനെയും മാറ്റിമറിക്കും.

എന്റെ പരിശീലകൻ 10 കിക്കുകൾ ചെയ്യാൻ പറഞ്ഞാൽ ഞാൻ ഒമ്പതിൽ നിർത്തുമായിരുന്നു. അപ്പോൾ അദ്ദേഹം പറയും, "നീ എല്ലായ്പ്പോഴും അവസാനത്തേതിന് തൊട്ടുമുമ്പാണ് നിർത്തുന്നത്. ഒരു കിക്ക് കൂടി ചെയ്താൽ മതി." അതിന് ശേഷം വീണ്ടും 30 കിക്കുകൾ കൂടി ചെയ്യിപ്പിക്കും. തുടങ്ങി വെച്ച കാര്യം പൂർത്തിയാക്കണമെന്ന മനോഭാവം അത് മനസ്സിൽ വളർത്തി. ആ അനുഭവത്തിന് ഞാൻ എന്നും നന്ദിയുള്ളവളാണ്. ഇപ്പോൾ മുവായ് തായ് പരിശീലനം എനിക്ക് ഒരുപാട് ഇഷ്ടമാണ്.

ശരീരഭാരം കുറയ്ക്കുക എന്നതായിരുന്നില്ല എന്റെ ലക്ഷ്യം. എനിക്ക് യാത്ര ചെയ്യണമെന്ന് തോന്നി. രണ്ടോ മൂന്നോ ആഴ്ച അവിടെ ചെലവഴിക്കാമെന്നാണ് ആദ്യം കരുതിയത്. പക്ഷേ പിന്നീട് എട്ടോ ഒമ്പതോ മാസം അവിടെ തന്നെ താമസിച്ചു. തായ്‌ലൻഡിനെ ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു. അവിടെ എനിക്ക് വലിയ സ്വാതന്ത്ര്യം അനുഭവപ്പെട്ടു. ബൈക്കെടുത്ത് എവിടേക്കും പോകാം. ആ ജീവിതരീതി എനിക്ക് വളരെ ഇഷ്ടമായിരുന്നു,' വിസ്മയ മോഹൻലാൽ പറഞ്ഞു.

Tags

  • vismaya mohanlal

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

Rashmika Mandanna share her health update (Image Source: Instagram)

‘പരുക്കുകൾ വളരെ മോശമാണ്, ആരുമറിയരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു; എങ്കിലും കുഴപ്പമില്ല, സുഖപ്പെട്ടു വരുന്നു...’ആരോഗ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രാശ്മിക മന്ദാന

Ravi Mohan emotional about his debut direction (Image Source: Instagram)

‘കുടുംബത്തിന്റെ കൈയടി, അപ്പയുടെ മുഖത്തു കണ്ട സന്തോഷം; ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷമാണിത്...’​ വൈകാരിക കുറിപ്പുമായി രവി മോഹന്‍

Kalyani Panicker  (Image Source: Instagram)

ഹാള്‍ട്ടര്‍ നെക്ക്ക്രോപ്പ് ടോപ്പും ഹൈ-സ്ലിറ്റ് മാക്സി കോ- ഓര്‍ഡ് സെറ്റില്‍ ഹോട്ട് ലുക്കില്‍ കല്യാണി പണിക്കര്‍; ബീച്ച് സൈഡ് ചിത്രങ്ങളില്‍ ഗ്ലാമറസ്സായി താരപുത്രി

Meenakshi Dileep (Image Source: Instagram)

ഓഫ് വൈറ്റ് അനാര്‍ക്കലി ഗൗണില്‍ ചെറുപുഞ്ചിരിയോടെ എലഗന്റ് ലുക്കില്‍ മീനാക്ഷി; ദിലീപിന്റെ സ്വന്തം മീനൂട്ടിയുടെ ചിത്രത്തിന് ലൈക്കടിച്ച് അമ്മ മഞ്ജുവാര്യര്‍

Zeenath about issue between shwetha menon and ramesh pisharody (Image Source: Instagram)

‘പക്വതയില്ലാതെ ചെയ്തു, ഈ ചതിക്ക് പിഷാരടിയോട് ശ്വേത മാപ്പ് പറയണം; ‘എന്താണ് പരിപാടി?’യെന്ന് ശ്വേതയോട് വിളിച്ച് ചോദിക്കാനിപ്പോള്‍ പേടിയാണ്...’ സീനത്ത്

 ' മുഖ്യമന്ത്രി വരുന്ന സദസ്സില്‍ മാന്യമായി വസ്ത്രം ധരിക്കണം' ; യുവനടിയെ വിമര്‍ശിച്ച് തെസ്‌നി ഖാന്‍

' മുഖ്യമന്ത്രി വരുന്ന സദസ്സില്‍ മാന്യമായി വസ്ത്രം ധരിക്കണം' ; യുവനടിയെ വിമര്‍ശിച്ച് തെസ്‌നി ഖാന്‍