കല്‍പ്പറ്റ: മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട പൊലീസ് കോണ്‍സ്റ്റബിള്‍ വിനോദ് കൊല്ലപ്പെട്ട കേസില്‍ ഗീതാനന്ദന് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതേവിട്ടു. അതേസമയം കോണ്‍സ്റ്റബിള്‍ അബ്ദുള്‍സലാം, ഫോറസ്റ്റര്‍ ശശിധരന് എന്നീ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒന്നാംപ്രതി ഗീതാനന്ദനും മൂന്നാംപ്രതി ബിനുവിനും അഞ്ചാംപ്രതി രമേശന് കോയാലിപ്പുര, പതിനൊന്നാംപ്രതി അനില്‍കുമാര്‍ എന്നീ നാലുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. വധശ്രമം ഉള്‍പ്പെടെ 16 കുറ്റങ്ങളിലായി 19 വര്‍ഷം കഠിനതടവും പിഴയും വിധിച്ചു.
വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞ കേസില്‍ പ്രതികളുടെ സാമൂഹിക പശ്ചാത്തലം കണക്കാക്കി തടവുശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും എന്നതിനാല്‍ അഞ്ചുവര്‍ഷം തടവുശിക്ഷയാകും ലഭിക്കുക. വനത്തില്‍ അതിക്രമിച്ചു കയറല്‍, കുറ്റകരമായ ഗൂഡാലോചന, പോലീസുകാരെ പരിക്കേല്‍പ്പിക്കല്‍ തുടങ്ങി 13 കുറ്റങ്ങള്‍ ഉള്‍പ്പെടുത്തി ഒറ്റകേസാക്കിയാണ് കോടതി കുറ്റപത്രം പരിഗണിച്ചത്.
മുത്തങ്ങാ സമരവുമായി ബന്ധപ്പെട്ട് കോണ്‍സ്റ്റബിള്‍ വിനോദ് കൊല്ലപ്പെട്ട കേസിലെ ഇരുപത്തൊമ്പതാം സാക്ഷിയായിരുന്നു കോണ്‍സ്റ്റബിള്‍ അബ്ദുള്‍സലാം, ഫോറസ്റ്റര്‍ ശശിധരന് മുപ്പതാം സാക്ഷിയും. ഈ കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതേ വിട്ടു. അതേസമയം കൊല്ലപ്പെട്ട കെ.വി. വിനോദിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി ഏഴുലക്ഷം രൂപയും പരിക്കേറ്റ അബ്ദുല്‍സലാമിന് മൂന്ന് ലക്ഷം രൂപയും പരിക്കേറ്റ ശശിധരന് രണ്ടുലക്ഷം രൂപയും നഷ്ടപരിഹാരം നല്കാന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് ശുപാര്‍ശ നല്‍കുകയും ചെയ്തു.
കോണ്‍സ്റ്റബിള്‍ വിനോദ് കൊല്ലപ്പെട്ട കേസില്‍ ആദിവാസി നേതാവ് എം ഗീതാനനന്ദന്‍ ഉള്‍പ്പെടെ 23 മുതല്‍ 57 വരെ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. രണ്ടാംപ്രതി അശോകന്റെ വെട്ടേറ്റാണ് വിനോദിന്റെ മരണം എന്നാണ് കോടതി കണ്ടെത്തിയത്. സംഭവം നടന്ന് 23 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
എം ഗീതാനന്ദനായിരുന്നു കേസില്‍ ഒന്നാം പ്രതി. കേസില്‍ ആകെയുള്ള 53 പ്രതികളില്‍ 15 പേര് മരണപ്പെട്ടിരുന്നു. ബാക്കിയുള്ളവരില്‍ ഭൂരിഭാഗം പേരും വാര്‍ദ്ധക്യത്തിന്റെ അവശതകളിലാണ്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ വയനാട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഇ അയൂബ്ഖാന് ആണ് വിധി പറഞ്ഞത്. 2003 ഫെബ്രുവരി 19-നാണ് കേരളത്തെ നടുക്കിയ സംഭവം നടന്നത്.
ആദിവാസിസമൂഹത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വാഗ്ദാനം ലംഘിക്കപ്പെട്ടതിനെത്തുടര്‍ന്നാണ്, ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ കുടില്‍ കെട്ടി സമരം നടത്തി. കുടിലുകള്‍ പൊളിച്ചുനീക്കാന്‍ എത്തിയ പൊലീസ് സംഘത്തില്‍ കണ്ണൂര്‍ കൊയ്യം സ്വദേശിയായ കോണ്‍സ്റ്റബിള്‍ വിനോദുമുണ്ടായിരുന്നു. രാവിലെ 8-ന് തുടങ്ങിയ പൊലീസ് നടപടി പിന്നീട് വലിയ ഏറ്റുമുട്ടലായി മാറി.
ഇതിനിടെ വിനോദിനെയും മറ്റൊരു പൊലീസുകാരനെയും സമരക്കാര്‍ തടവിലാക്കി. തുടര്‍ന്ന് പൊലീസ് നടത്തിയ അതിശക്തമായ നടപടി വെടിവെപ്പിലും കലാശിച്ചു. ഗൗണ്ടന്‍വയലിലെ തകരപ്പാടിയില്‍ നടന്ന ആ ഏറ്റുമുട്ടലിനൊടുവില്‍ വിനോദിനെ സമരക്കാര്‍ കൊലപ്പെടുത്തി എന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെയും സിബിഐയുടെയും കണ്ടെത്തല്‍. എന്നാല്‍ പൊലീസുകാരനെ തടവിലാക്കി കൊലപ്പെടുത്തി എന്നതിന് ദൃക്സാക്ഷികള്‍ ആരുമില്ല. സമരക്കാര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ ജോഗി എന്ന ആദിവാസി യുവാവും കൊല്ലപ്പെട്ടിരുന്നു. നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Comments