നടി തൃഷയ്‌ക്കെതിരായ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സിജെപി പ്രതിഷേധത്തിന് എത്തിയ സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞ ആര്‍എസ്എസ് നേതാവ് ടി.ജി മോഹന്‍ദാസുമായി ബന്ധപ്പെടുത്തിയായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
ഉദയനിധി സ്റ്റാലിന്‍ കസ്റ്റഡിയിലായ വാര്‍ത്തയുടെ തമ്പ് ഇമേജ് പങ്കിട്ടായിരുന്നു ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. 'സമരം ചെയ്യുന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണം എന്ന് പറഞ്ഞ ഒരാള്‍ കേരളത്തില്‍ ഇപ്പോഴും സുഖമായി ജീവിക്കുന്നു', എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ ഒരു പോസ്റ്റ്. 'ഇവിടെ ഒരുത്തന്‍ സമരം ചെയ്യുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണം എന്ന് പറഞ്ഞിട്ട് പോലും സര്‍ക്കാര്‍ അനങ്ങുന്നില്ല', എന്ന് മറ്റൊരു പോസ്റ്റിലും ഭാഗ്യലക്ഷ്മി കുറിച്ചിരിക്കുന്നു.
കാവേരി വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ യോഗത്തിനിടെയായിരുന്നു വിവാദ പരാമര്‍ശം. പ്രസംഗത്തിനിടെ സദസ്സില്‍ നിന്ന് തൃഷയുടെ പേര് ഉയര്‍ന്നുകേട്ടപ്പോള്‍ ഉദയനിധി ദ്വയാര്‍ഥത്തില്‍ സംസാരിക്കുകയും സദസ്സിലുണ്ടായിരുന്ന അണികള്‍ ഇത് കേട്ട് കൈയടിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഇന്ന് രാവിലെ തഞ്ചാവൂര്‍ പോലീസ് ഉദയനിധിയെ അറസ്റ്റ് ചെയ്യുകയും നാല് മണിക്കൂറിന് ശേഷം പോലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയയ്ക്കുകയും ചെയ്തു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം അദ്ദേഹത്തെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാന്‍ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് പോലീസിന് ഉത്തരവ് നല്‍കിയിരുന്നു. അന്വേഷണവുമായി എപ്പോള്‍ ആവശ്യപ്പെട്ടാലും സഹകരിക്കണമെന്ന് കോടതി അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Comments