ബ്രഹ്മാണ്ഡ ചിത്രം രാമായണത്തിന്റെ ആഗോള പ്രയാണത്തിനായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. നിതീഷ് തിവാരിയൊരുക്കുന്ന രാമായണ പാര്‍ട്ട് വണ്‍ റിലീസിന് മുന്‍പേ തന്നെ വലിയ രീതിയില്‍ ഹൈപ്പ് നേടിയ ചിത്രമാണ്. സിനിമ അനൗണ്‍സ് ചെയ്ത നാള്‍ ഈ സിനിമയെക്കുറിച്ചുള്ള ഓരോ അപ്ഡേറ്റുകളും പ്രേക്ഷകര്‍ കാത്തിരുന്നതാണ്. ആരൊക്കെയാണ് ‘രാമായണ’ത്തിലെ അഭിനേതാക്കളെന്നായിരുന്നു പ്രേക്ഷകര്‍ക്ക് അറിയേണ്ടിരുന്നത്.
കാത്തിരിപ്പുകള്‍ക്കവസാനം കഴിഞ്ഞ ആഴ്ച പ്രധാന താരങ്ങളെ പരിചയപ്പെടുത്തി ട്രെയിലര്‍ അണിറയപ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു. ബോളിവുഡിന്റെ പ്രിയ താരം രണ്‍ബീര്‍ കപൂര്‍ രാമന്റെ വേഷവും, തെന്നിന്ത്യന്‍ താരറാണി സായ് പല്ലവി സീതയുടെ വേഷവും, തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ യാഷ് രാവണന്റെ വേഷത്തിലുമെത്തി പ്രേക്ഷകഹൃദയം കീഴടക്കി. ടീസറിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ മറ്റൊരു കഥാപാത്രമായിരുന്നു രാവണന്റെ സഹോദരി ശൂര്‍പ്പണഖയുടേത്. അത് അവതരിപ്പിക്കുന്നത് തെലുങ്ക്, ഹിന്ദി, തമിഴ് സിനിമകളിലൂടെ തിളങ്ങി നില്‍ക്കുന്ന രാകുല്‍ പ്രീത് സിംഗാണ്. ‘രാമായണ’ ട്രെയിലര്‍ റിലീസ് ചെയ്തപ്പോള്‍ സീതയേക്കാള്‍ സുന്ദരി ശൂര്‍പ്പണഖയാണെന്നതടക്കം കമന്റുകള്‍ വന്നിരുന്നു. അപാരസൗന്ദര്യത്തിലാണ് നിതീഷ് ശൂര്‍പ്പണഖയെ ‘രാമായണ’ത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ശൂർപ്പണഖയുടെ സങ്കീർണ്ണതയാണ് തന്നെ ആ വേഷം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചതെന്ന് കുറിക്കുകയാണ് രാകുല്‍ പ്രീത് സിംഗ്. എക്‌സിലെ ഒരു ആരാധകന്റെ ഹൃദയംഗമമായ കത്തിന് മറുപടിയായിട്ടാണ് താരം ഇത് കുറിച്ചത്. ട്രെയിലറിലെ രാകുലിന്റെ പ്രകടനത്തെ പ്രശംസിച്ച ഒരു ആരാധകന്‍, ശൂർപ്പണഖയെന്ന ‘തെറ്റിദ്ധരിക്കപ്പെട്ട കഥാപാത്രത്തെ’ ഏറ്റെടുക്കാൻ എന്താണ് പ്രേരിപ്പിച്ചത് എന്ന് ചോദിച്ചിരുന്നു. അതേസമയം ശൂർപ്പണഖയെ അവതരിപ്പിക്കുന്നതിലെ സങ്കീർണ്ണതയും വെല്ലുവിളിയും ആരാധകന്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.
‘‘ഈ മനോഹരമായ കത്തിന് നന്ദി...
ശൂർപ്പണഖയോട് ഞാൻ അതെ എന്ന് പറയാൻ പ്രേരിപ്പിച്ചത് നിങ്ങൾ പറഞ്ഞ കാര്യം തന്നെയാണ്, അവളുടെ സങ്കീർണ്ണത. ചരിത്രം പലപ്പോഴും കഥാപാത്രത്തെ ഒരു നിമിഷം മാത്രമേ ഓർമ്മിക്കുകയുള്ളൂവെന്നും എന്നാൽ തന്റെ കഥയിൽ കൂടുതൽ കാര്യങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ട്. ഒരു അഭിനേത്രി എന്ന നിലയിൽ എന്നെ ഏറ്റവും കൂടുതൽ ആവേശഭരിതയാക്കുന്നത്, ധാരണകളെ വെല്ലുവിളിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ്. രാമായണം വരുമ്പോൾ പ്രേക്ഷകർ തുറന്ന മനസ്സോടെ അവളെ കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...’’ എന്നാണ് രാകുല്‍ പ്രീത് സിംഗ് എക്സില്‍ മറുപടിയായി കുറിച്ചത്. താരത്തിന്റെ ഈ മറുപടിയും പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്.

‘രാമായണ: ദി ഇൻട്രൊഡക്ഷൻ’ എന്നതിന്റെ ട്രെയിലര്‍ ഇക്കഴിഞ്ഞ ദിവസമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. 3.03 ദൈര്‍ഘ്യമുള്ള ട്രെയിലറിലൂടെ തന്നെ രാമായണ ഒരു പക്കാ ദൃശ്യവിസ്മയം തന്നെയാണ് തരാനിരിക്കുന്നതെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. 4,000 കോടി രൂപയുടെ ബജറ്റിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയതും ഗംഭീരവുമായ സിനിമാറ്റിക് പ്രോജക്റ്റുകളിൽ ഒന്നായി മാറിയിരിക്കുകയാണിത്. ആദ്യ ഭാഗം 2026 ദീപാവലിക്ക് റിലീസ് ചെയ്യാനും രണ്ടാം ഭാഗം 2027 ദീപാവലിക്ക് റിലീസ് ചെയ്യാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
രാമനായി രൺബീർ കപൂർ, സീതയായി സായ് പല്ലവി, ലങ്കാനരേഷ് രാവണനായി യാഷ്, ഹനുമാനായി സണ്ണി ഡിയോൾ, ലക്ഷ്മണനായി രവി ദുബെ, രാജാവ് ദശരഥനായി അരുൺ ഗോവിൽ, രാജ്ഞി കൈകേയിയായി ലാറ ദത്ത, ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗ്, മാലിയായി ചേതൻ ഹൻസ്രാജ്, മണ്ഡോദരിയായി കാജൽ അഗർവാൾ, വിദ്യുത്ജിവായി വിവേക് ഒബ്റോയ് എന്നിവരുമടക്കം നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ കഥ അവതരിപ്പിക്കുന്നത് അമിതാഭ് ബച്ചനാണ്, ജടായു എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് അനുപം ഖേറാണ്.

Comments