തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രതികരണത്തിൽ വിശദീകരണവുമായി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഈ വിഷയം ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിൽ ചർച്ചയായിട്ടില്ലെന്നും, മന്ത്രിസഭാ ഉപസമിതിയുടെ പരിശോധന തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും സർക്കാരും യുഡിഎഫും ഔദ്യോഗിക നിലപാട് അറിയിക്കുകയെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കേരളത്തിന് ലഭിക്കേണ്ട ഫണ്ട് നഷ്ടമാകാതിരിക്കാനാണ് അന്നത്തെ എൽഡിഎഫ് സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന് നിയമസഭയിൽ തന്നെ വിശദീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒപ്പുവെച്ചത് എൽഡിഎഫ് സർക്കാരാണെന്നും, അതിൽ നിന്ന് പിന്മാറാനാകുമോയെന്നത് ഉപസമിതിയുടെ റിപ്പോർട്ടിന് ശേഷമേ വ്യക്തമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ പാഠ്യപദ്ധതിയിലോ സ്കൂളുകളുടെ തിരഞ്ഞെടുപ്പിലോ കേരളത്തിൽ നടപ്പാക്കില്ലെന്നും, അത്തരമൊരു സാഹചര്യം ഉണ്ടായാൽ അപ്പോൾ ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിൽ പ്രചരിക്കുന്ന വാർത്തകൾക്ക് യാഥാർഥ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അടൂർ പ്രകാശിന്റെ പ്രതികരണം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം തന്റെ ശൈലിയിൽ നൽകിയ മറുപടിയാണെന്നും, അത് യുഡിഎഫിന്റെ ഔദ്യോഗിക തീരുമാനമായി കാണാനാകില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Comments