ന്യൂഡൽഹി: പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതി 2030–31 സാമ്പത്തിക വർഷം വരെ തുടരാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2026–27 മുതൽ 2030–31 വരെയുള്ള കാലയളവിൽ പദ്ധതിക്കായി 3,15,614 കോടി രൂപയുടെ സാമ്പത്തിക വിഹിതത്തിനും അനുമതി ലഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് തീരുമാനം പ്രഖ്യാപിച്ചത്. പദ്ധതിയുടെ തുടർച്ച കാർഷിക നിക്ഷേപം വർധിപ്പിക്കാനും, ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താനും, കാർഷിക മേഖലയിലെ അപകടസാധ്യത കുറയ്ക്കാനും, ഗ്രാമീണ സമ്പദ്വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2019 ഫെബ്രുവരിയിൽ ആരംഭിച്ച പിഎം-കിസാൻ പദ്ധതിയിലൂടെ അർഹരായ ഭൂവുടമകളായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപ മൂന്ന് തുല്യ ഗഡുക്കളായി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നു. പദ്ധതിയുടെ ഭാഗമായി ഇതുവരെ ഏകദേശം 4.47 ലക്ഷം കോടി രൂപ കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയിട്ടുണ്ട്.

Comments