മോഹന്‍ലാലിന്റെ മകളായ വിസ്മയയുടെ സിനിമയിലേക്കുള്ള എന്‍ട്രി എപ്പോഴാണെന്ന ആരാധകരുടെ ചോദ്യത്തിനുത്തരമാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന സിനിമ. സഹോദരൻ പ്രണവ് മോഹൻലാലിന് പിന്നാലെ വിസ്മയയും സിനിമയിലേക്ക് എത്തുന്നത് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ അപ്ഡേറ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം ‘തളിരോമലേ’ എന്ന ഹൃദയം തൊടുന്ന ഒരു മെലഡി ആരാധകര്‍ക്ക് മുന്നിലെത്തിയിരുന്നു. കെ.എസ് ചിത്രയുടെ ആലാപനത്തിന്റെ മാന്ത്രികതയും വിസ്മയയുടെ സ്വഭാവിക അഭിനയവും ഈ ഗാനരംഗത്തെ ഏറെ പ്രിയങ്കരമാക്കിയിരുന്നു.
ഇപ്പോഴിതാ സിനിമ റിലീസാകാന്‍ ഏഴു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സിനിമയുടെ പുത്തന്‍ പോസ്റ്റര്‍ പങ്കിടുകയാണ് മോഹന്‍ലാല്‍. ഒരുകുട്ടിക്കും വളർത്തു നായയ്ക്കും ഒപ്പമുള്ള വിസ്മയയുടെ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. ‘‘ഇനി വെറും ഏഴ് ദിവസം മാത്രം ബാക്കി...ഓഗസ്റ്റ് 7 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പങ്കിട്ടത്. മീനു എന്ന കഥാപാത്രമായിട്ടാണ് വിസ്മയ സിനിമയിലെത്തുന്നത്. മോഹൻലാലും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. വിസ്മയയ്ക്ക് ഒപ്പം ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ സിനിമയിലുണ്ട്.

കഴിഞ്ഞ ദിവസം സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞിരുന്നു. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചിത്രത്തിന്റെ ദൈര്‍ഘ്യം 139.35 മിനിറ്റാണ്. 2018 എന്ന മെഗാഹിറ്റിനു ശേഷം ജൂഡ് ആന്റണി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ ‘തുടക്കം’ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ഒരു കൊച്ചു കുടുംബ ചിത്രമാണിതെന്നാണ് മുന്‍പ് ഈ സിനിമയെക്കുറിച്ച് ജൂഡ് പറഞ്ഞത്.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ‘ബറോസ്’ എന്ന സിനിമയിൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. എഴുത്തുകാരിയും ചിത്രകാരിയുമായ വിസ്മയയുടെ ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന കവിതാ സമാഹാരം മുൻപ് ശ്രദ്ധ നേടിയിരുന്നു. ‘‘ഒട്ടേറെ പേരെ സ്വാധീനിക്കാന്‍ ശേഷിയുള്ള കഥാപാത്രമാണ് മീനു. ജീവിതത്തില്‍ എന്തിനെയും നേരിടാന്‍ കഴിവുള്ള, ബോള്‍ഡും കൂളുമായ പെണ്‍കുട്ടിയാണവള്‍...’ എന്നാണ് മീനുവിനെക്കുറിച്ച് വിസ്മയ മോഹന്‍ലാല്‍ തന്റെ പുതിയ അഭിമുഖത്തില്‍ ഗലാട്ട പ്ലസിനോട് പറഞ്ഞത്.

Comments