ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഏത് സാഹചര്യത്തിലും വാണിജ്യ കപ്പലുകളെയും നാവികരെയും ലക്ഷ്യമിടരുതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയോട് ആവശ്യപ്പെട്ടു. ഫോൺ സംഭാഷണത്തിന് ശേഷം എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ജയ്ശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. ഏതെങ്കിലും കക്ഷികൾ വാണിജ്യ കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നുവെന്നും, സംഘർഷങ്ങൾ പരിഹരിക്കാൻ ചർച്ചയും നയതന്ത്ര മാർഗ്ഗങ്ങളും സ്വീകരിക്കണമെന്ന നിലപാട് ആവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും അരാഗ്ചിയുമായി ചർച്ച നടത്തിയതായി ജയ്ശങ്കർ വ്യക്തമാക്കി. സമാധാനപരമായ ചർച്ചകളെയും നയതന്ത്ര ഇടപെടലുകളെയും ഇന്ത്യ എപ്പോഴും പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരിങ്കടലിൽ വാണിജ്യ കപ്പലുകൾക്കും ഇന്ത്യൻ നാവികർക്കുമെതിരെയുണ്ടായ ആക്രമണങ്ങളിൽ യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആന്ദ്രി സിബിഹയോടും ജയ്ശങ്കർ സമാനമായ ആശങ്ക പങ്കുവെച്ചിരുന്നു. യുക്രെയ്ന്റെ ഡ്രോൺ ആക്രമണത്തിൽ 'എംവി ഒമോർഫി' എന്ന കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. റഷ്യ-യുക്രെയ്ൻ സംഘർഷത്തിനിടയിൽ കരിങ്കടലിൽ നടന്ന വിവിധ ആക്രമണങ്ങളിൽ ഇതുവരെ അഞ്ച് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതുമുതൽ ഇതുവരെ 10 നാവികർ ഉൾപ്പെടെ 16 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ഇറാഖ്, യു.എ.ഇ. എന്നിവിടങ്ങളിലായാണ് ഇവർ മരണപ്പെട്ടത്. കൂടാതെ 75 ഓളം ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇറാനിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത് മുതൽ ടെഹ്റാനിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ 2,557 ഇന്ത്യൻ പൗരന്മാരെ അർമേനിയ, അസർബൈജാൻ വഴി ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. നിലവിൽ വിദ്യാർത്ഥികളും തൊഴിലാളികളും ഉൾപ്പെടെ ഏഴായിരത്തോളം ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണ് കണക്കാക്കുന്നത്. സാഹചര്യം മെച്ചപ്പെടുന്നതുവരെ ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവെക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പൗരന്മാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Comments