അയോധ്യയിലെ രാമക്ഷേത്രത്തിൽ സുരക്ഷയും നിരീക്ഷണവും കൂടുതൽ ശക്തമാക്കി. വൻ സുരക്ഷാ വീഴ്ചകളും സംഭാവന തട്ടിപ്പ് ആരോപണങ്ങളും ഉയർന്നതിനെ തുടർന്ന്, വഴിപാടുകൾ കൈകാര്യം ചെയ്യുന്ന മുഴുവൻ നടപടിക്രമങ്ങളും പൂർണമായി വീഡിയോയിൽ രേഖപ്പെടുത്താൻ ട്രസ്റ്റ് തീരുമാനിച്ചു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ സംവിധാനം നടപ്പാക്കിയത്.
ജൂലൈ 25 മുതൽ കാണിക്കവഞ്ചികളിൽ നിന്ന് സംഭാവന ശേഖരിക്കുന്ന ഘട്ടം മുതൽ പണം എണ്ണുന്ന മുറിയിലെത്തിക്കുന്നതുവരെ ഓരോ നടപടിയും 360 ഡിഗ്രി ക്യാമറകളും സി.സി.ടി.വികളും എസ്.എൽ.ആർ ക്യാമറകളും ഉപയോഗിച്ച് ചിത്രീകരിക്കുന്നതായി ട്രസ്റ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതിനായി എട്ടംഗ പ്രത്യേക നിരീക്ഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
കാണിക്കവഞ്ചി മാറ്റുന്നതും പണം എണ്ണുന്നതും ഉൾപ്പെടെയുള്ള എല്ലാ നടപടികളും കൃത്യമായി രേഖപ്പെടുത്തുകയാണ് ലക്ഷ്യം. സംഭാവന കൈകാര്യം ചെയ്യുന്ന എല്ലാ ഘട്ടങ്ങളിലും സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാനാണ് പുതിയ സംവിധാനമെന്ന് ട്രസ്റ്റ് വ്യക്തമാക്കി.

Comments