പത്തനംതിട്ട: അതിതീവ്ര മഴയെ തുടർന്ന് പമ്പാ നദിയിൽ വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തിൽ ഓഗസ്റ്റ് 2, 3 തീയതികളിൽ ശബരിമല ദർശനത്തിന് എത്താൻ പദ്ധതിയിട്ടിട്ടുള്ള ഭക്തർ കഴിയുന്നതും യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല നട തുറക്കുന്ന ദിവസങ്ങളിലാണ് മുന്നറിയിപ്പ്.
ജില്ലയിൽ പ്രളയസമാന സാഹചര്യം തുടരുന്നതിനിടെയാണ് നിർദേശം. കനത്ത മഴയെ തുടർന്ന് പമ്പയാർ കരകവിഞ്ഞൊഴുകിയതോടെ റാന്നി ടൗണും സമീപ ജനവാസ മേഖലകളും വ്യാപകമായി വെള്ളത്തിനടിയിലായി. മേഖലയിൽ ഇപ്പോഴും ശക്തമായ മഴ തുടരുന്നതിനാൽ സ്ഥിതിഗതികൾ ആശങ്കാജനകമാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Comments